വയനാട് പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു വനംവകുപ്പ മന്ത്രി എ.കെ. ശശീന്ദ്രൻ. ആവശ്യമായ നടപടികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദേശം നൽകിയതായി വകുപ്പുമന്ത്രി പറഞ്ഞു. വനം വകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യയും തോട്ടം തൊഴിലാളിയുമായ ആദിവാസി സ്ത്രീ രാധയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് നാട്ടുകാരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സംഭവമറിഞ്ഞ് ഇവിടെയെത്തിയ മന്ത്രി ഒ ആർ. കേളുവിനെതിരേ ജനരോഷം ഉണ്ടായി. അദ്ദേഹത്തെ ജനക്കൂട്ടം വഴിയിൽ തടഞ്ഞു. സ്ഥലത്ത് നാട്ടുകാരും പോലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. ജനക്കൂട്ടം മന്ത്രിയെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. എന്നാൽ നരഭോജി കടുവയെ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം താൻ മനസ്സിലാക്കുന്നതായും കടുവയെ പിടികൂടിയാൽ വെടിവെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts