തിങ്കളാഴ്ച മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ കടയടച്ചു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയത്. മന്ത്രി ജി.ആർ. അനിൽ സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷൻ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ചർച്ചയിൽ അറിയിച്ചു. റേഷൻ വ്യാപാരികളുമായി വേതന പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശകൾ ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിൻമാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ പറഞ്ഞു. ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയവർ.

Related Posts