ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനം ഇന്ന്; ജയ്‌സ്വാൾ കളിച്ചേക്കും
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന്. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും ഉണ്ട്. ഓപ്പണിങ്ങിൽ പരാജയമായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിലേക്ക് മാറിയേക്കും. ഗില്‍ മൂന്നാം നമ്പറിലേക്ക് മാറിയാല്‍ ജയ്‌സ്വാളിനെ കളിപ്പിക്കാം. ജയ്‌സ്വാളിനെ ഇറക്കിയാല്‍ നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍
നിക്ഷേപ തട്ടിപ്പ് കേസുകൾ കൂടുതൽ ബെംഗളൂരുവിൽ
കഴിഞ്ഞ 6 മാസത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 30,000ത്തിലധികം പേർ നിക്ഷേപ തട്ടിപ്പിന് ഇരയായി. തട്ടിപ്പിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായ നഗരം ബെംഗളൂരുവാണ്. മൊത്തം നഷ്ടത്തിൻ്റെ നാലിലൊന്നിലധികം ഇവിടെയാണ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ വിഭാഗത്തിൻ്റെ റിപ്പോർട്ട് പ്രകാരം 65 ശതമാനത്തോളം കേസുകൾ ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ
ഏഷ്യാ കപ്പ് കിരീടം എസിസി ആസ്ഥാനത്ത് നിന്ന്രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായി സൂചന
അബുദാബി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ (എസിസി) ആസ്ഥാനത്ത് നിന്ന് ഏഷ്യാകപ്പ് ട്രോഫി അബുദാബിയിലെ ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ അടുത്തിടെ എസിസി ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് ട്രോഫി മാറ്റിയ വിവരം പുറത്തറിഞ്ഞത്. ട്രോഫി എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ, അത് അബുദാബിയിൽ മൊഹ്‌സിൻ നഖ്‌വിയുടെ കസ്റ്റഡിയിലാണെന്ന് ജീവനക്കാർ അറിയിച്ചു. സെപ്റ്റംബർ 28ന് ദുബായിൽ വെച്ച് ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പാകിസ്താനെതിരെ
മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി
കൊച്ചി ചെല്ലാനത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. അഞ്ചുപേരെയും മറ്റൊരു ബോട്ടിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വളത്തിൻ്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. KL03 4798 എന്ന നമ്പരിലുള്ല ഇമ്മാനുവൽ എന്ന വളത്തിൽ പോയവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ആശ്വാസ വാർത്ത എത്തിയത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഇവർ കടലിൽ പോയത്. രാവിലെ
നോർക്ക ഐഡി കാർഡിനായുള്ള അപേക്ഷകൾ കൈമാറി
പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ യെലഹങ്ക, മെമ്പർമാരിൽനിന്നു സമാഹരിച്ച നോർക്ക ഐഡി കാർഡിന് വേണ്ടിയുള്ള അപേക്ഷകൾ അസോസിയേഷൻ സെക്രട്ടറി ജോജു വർഗീസ്, രജനി ജയപ്രകാശ്, ഫിറോസ് ജലാൽ, എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി.
തോക്കിൻ മുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന രാജ്യമല്ല ഇന്ത്യ; നിലപാടറിയിച്ച് ഇന്ത്യ
ഇന്ത്യ സമ്മർദ്ദത്തിലോ തിടുക്കത്തിലോ വ്യാപാര കരാറുകളിൽ ഒപ്പുവെക്കാറില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ജർമ്മനിയിൽ നടന്ന ബെർലിൻ ഡയലോഗിൽ സംസാരിക്കവെ, ഇന്ത്യ അതിൻ്റെ ദീർഘകാല താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന വ്യാപാര കരാറുകളിൽ മാത്രമേ ഏർപ്പെടുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ യൂറോപ്യൻ യൂണിയനുമായും യുഎസുമായും സജീവ ചർച്ചകൾ നടത്തിവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സഹകരണത്തിന് ഇന്ത്യ തുറന്നിട്ടുണ്ടെങ്കിലും, വേഗതയ്ക്കായി ദേശീയ മുൻഗണനകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
DRDO സംഘടിപ്പിക്കുന്ന ഓണാഘോഷം നാളെയും മറ്റന്നാളുമായി നടക്കും
ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ ആഘോഷിക്കും. നാളെ സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം DRDO ഓണം ചെയർമാൻ ഡോ. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട
കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി
നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി. ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്‌ടർ ജി.പ്രിയങ്ക, ജില്ലാ
മത്സ്യതൊഴിലാളികളുടെ കഥ പറഞ്ഞ ‘അമരം’ റീ റിലീസിന്
വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ആരാധകർ ആവേശത്തോടെയാണ് അത് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റീ റിലീസ് ചെയ്യുകയാണ്. ഭരതൻ സംവിധാനം ചെയ്ത ലോഹിതദാസിൻ്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ‘അമരം’ ആണ് ഇത്തവണ റീ റിലീസിനെത്തുന്നത്. 34 വർഷങ്ങൾക്കുശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ
വിദേശത്തെ സംഗീത പരിപാടികളില്‍ പങ്കെടുക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ്തേടി വേടൻ ഹൈക്കോടതിയിൽ
വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളിൽ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ ചിലത് ഒഴിവാക്കണമെന്നാണ് വേടൻ്റെ ആവശ്യം. ഇക്കാര്യത്തിൽ ജസ്റ്റിസ് സി. പ്രതീപ് കുമാർ സർക്കാരിൽനിന്നു വിശദീകരണം തേടി. ഈ മാസം 25ന് കൊളംബോ, നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്,