കെഎസ്ആർടിസിയിലും എഐ സംവിധാനം വരുന്നു
Kerala
0 min read
7.0k

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുന്നു

ഒക്ടോബർ 30, 2025
0

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ. ബി ഗണേഷ് കുമാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നുവെന്നും എഐ ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു. സോഫ്റ്റ്‌വെയർ മനസിൽ തോന്നിയ സ്വപ്നമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എഐ ആപ്ലിക്കേഷൻ വരുന്നതോടെ ഒരു ദിവസം 45% നഷ്ടം കുറയും. വരവ് ചെലവ് കണക്കുകൾ, ലാഭം, നഷ്ടം എല്ലാം പെട്ടെന്ന് അറിയാൻ

Continue Reading
കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബസംഗമം നവംബർ 1ന്
Association News
1 min read
7.0k

കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബസംഗമം നവംബർ 1ന്

ഒക്ടോബർ 30, 2025
0

കെ.എൻ.എസ്സ്.എസ്സ്  സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം  – 2025”, കേരള പിറവി / രാജ്യോത്സവ ആഘോഷങ്ങൾ നവംബർ 1 ശനിയാഴ്ച സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള  സംസ്‌കൃതി കൺവെൻഷൻ സെന്ററിൽവെച്ചു രാവിലെ 9 മണി മുതൽ നടക്കും. കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി തുടങ്ങിയവർ

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക്
Kerala
1 min read
7.3k

തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക്

ഒക്ടോബർ 30, 2025
0

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്ക് പൂർത്തിയായതോടെ, ഉഭയകക്ഷി തലങ്ങളിൽ അനൗദ്യോഗിക ആശയവിനിമയങ്ങൾ ആരംഭിച്ചു. ചില സീറ്റുകൾ വിട്ടുനൽകാനും മറ്റുചിലത് വീണ്ടെടുക്കാനും മുന്നണികളിൽ ശ്രമം പുരോഗമിക്കുന്നു. സീറ്റ് വിഭജനം പല പ്രദേശങ്ങളിലും പ്രതിസന്ധിയിലായതോടെ, പ്രാരംഭ ഘട്ടത്തുതന്നെ തർക്കങ്ങൾ ഒഴിവാക്കുക എന്നതാണ് മുന്നണികളുടെ ലക്ഷ്യം.യുഡിഎഫിനകത്ത് ആർ.എസ്.പി.യും മുസ്ലിം ലീഗും ആവശ്യപ്പെട്ട സീറ്റുകൾ സംബന്ധിച്ച് അനൗദ്യോഗിക ധാരണയിലേക്കാണ് നീക്കം. കോൺഗ്രസ്

Continue Reading
കാഞ്ചീപുരം ഹൈവേയിലെ വൻ കവർച്ച; അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്‌നാട് പൊലീസ്
India
0 min read
7.2k

കാഞ്ചീപുരം ഹൈവേയിലെ വൻ കവർച്ച; അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്‌നാട് പൊലീസ്

ഒക്ടോബർ 30, 2025
0

കാഞ്ചീപുരം ഹൈവേയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്‌നാട് പൊലീസ്. സന്തോഷ്, ജയൻ, സുജിത് ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മന് എന്നിവരാണ് അറസ്റ്റിലായത്. മുംബയ് സ്വദേശിയുടെ കാർ തടഞ്ഞായിരുന്നു മോഷണം.പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറയുന്നു. കൊല്ലം, തൃശൂർ, പാലക്കാട് സ്വദേശികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 45 കോടി കവർന്ന കേസിലാണ് അറസ്റ്റ്. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻ

Continue Reading
ഷി ജിൻപിങ്ങും ഡൊണൾഡ് ട്രംപുംതമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും
World
0 min read
7.2k

ഷി ജിൻപിങ്ങും ഡൊണൾഡ് ട്രംപുംതമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും

ഒക്ടോബർ 30, 2025
0

താരിഫ് പോരും വ്യാപാര യുദ്ധവും, തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപും, തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. രണ്ടാമതും അധികാരത്തിൽ എത്തിയ ശേഷം ഇതാദ്യമായാണ് ട്രംപ് ചൈനീസ് പ്രസിഡണ്ടിനെ നേരിൽ കാണുന്നത്. എപെക് ഉച്ചകോടിക്ക് തൊട്ട് മുന്പ് ചൈന അമേരിക്കയിൽ നിന്ന സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് മഞ്ഞുരുകലിൻ്റെ സൂചനയെന്നാണ്

Continue Reading
സർഗ്ഗസംഗമം 2025 നവംബർ 16ന്
Association News
1 min read
7.5k

സർഗ്ഗസംഗമം 2025 നവംബർ 16ന്

ഒക്ടോബർ 30, 2025
0

നഗരത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗ്ഗസംഗമം ഈവർഷം ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിൻ്റെ ജുബിലീ സ്കൂളിൽ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ അരങ്ങേറുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ: സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, എസ്. സജി എന്നിവർ അതിഥികളാവും. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’

Continue Reading
ഹൊസൂർ കൈരളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.0k

ഹൊസൂർ കൈരളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 30, 2025
0

ഹൊസൂർ കൈരളി സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണനിലാവ്-25’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം, കുട്ടികളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, വിഭവ സമൃദ്ധമായ ഓണസദ്യ, രാഗമാലിക, ഹാസ്യ പരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഹ്യൂഷൻ ഷോ, കൊച്ചിൻ പാണ്ഡവാസിൻ്റെ മെഗാഷോ എന്നിവ ഓണനിലാവ് വേദിയിൽ അരങ്ങേറി.

Continue Reading
മുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ തിരുവപ്പന മഹോത്സവം ഫെബ്രുവരിയിൽ
Association News
0 min read
7.0k

മുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ തിരുവപ്പന മഹോത്സവം ഫെബ്രുവരിയിൽ

ഒക്ടോബർ 30, 2025
0

മുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലുള്ള 17മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ വിവിധ കലാപരിപാടികളോടെ നടത്തും. എല്ലാ വർഷത്തെയുംപോലെ ഹോറമാവ് അഗ്ര റെയിൽവേഗേറ്റിന് സമീപമുള്ള ഉത്സവനഗരിയിലാണ് മഹോത്സവം നടത്തുന്നത്. ആലോചനായോഗത്തിൽ പ്രസിഡണ്ട് എൻ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി.ഷിലു ട്രഷറർ എ.കെ.രമേശ്, ഓർഗനൈസിങ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Continue Reading
ഓണറേറിയം വർധന തുച്ഛം, സമരം തുടരുമെന്ന് ആശാ വർക്കർമാർ
Kerala
0 min read
7.3k

ഓണറേറിയം വർധന തുച്ഛം, സമരം തുടരുമെന്ന് ആശാ വർക്കർമാർ

ഒക്ടോബർ 30, 2025
0

പ്രതിമാസ 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാർ സമരം തുടരാൻ തീരുമാനിച്ചു. പ്രതിദിനം വെറും 33 രൂപയുടെ വർധന മാത്രമാണ് ലഭിച്ചത്. ഇത് മിനിമം വേതന നിലവാരത്തോട് പോലും താരതമ്യം ചെയ്യാനാകില്ല, ആശാ വർക്കർമാർ പറയുന്നു. ഇന്ന് ചേരുന്ന യോഗത്തിൽ സമരം ശക്തിപ്പെടുത്താനുള്ള ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. സമരം

Continue Reading
മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
7.0k

മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒക്ടോബർ 30, 2025
0

മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജിയുടെയും പ്രിയയുടെയും മകൻ വിഷ്‌ണു ഷാജി (22) ആണ് മരിച്ചത്. സ്വകാര്യ നഴ്‌സിങ് കോളേജിൽ നാലാംവർഷ വിദ്യാർഥിയാണ്. ചൊവ്വാഴ്‌ച അർധരാത്രിയിലാണ് ചിക്കബനവാരയിലെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സോളാദേവനഹള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്. സഹോദരൻ: അലൻ.

Continue Reading