കോട്ടയത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം
Kerala
0 min read
7.1k

കോട്ടയത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം

ഡിസംബർ 5, 2025
0

പാലാ – പൊൻകുന്നം റോഡിൽ സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീഴുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്, മുന്നിൽ പോവുകയായിരുന്ന സ്കൂൾ ബസിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടത് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസ്സാണ്. ബസ്സിൽ നാല് കുട്ടികളും ഒരു ആയയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കോ ആയയ്ക്കോ ഗുരുതരമായ പരിക്കുകളില്ല.

Continue Reading
ഇൻ‌ഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും
India
0 min read
6.9k

ഇൻ‌ഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും

ഡിസംബർ 5, 2025
0

ഇൻ‌ഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. ഇന്നലെ 550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. 20 വർഷത്തെ ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19.7 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്.

Continue Reading
ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും
Kerala
1 min read
6.6k

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

ഡിസംബർ 5, 2025
0

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായ എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് കാലാവധി നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.നേരത്തെ ഒരുതവണ ഇദ്ദേഹത്തിന്റെ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു നൽകിയ ജാമ്യാപേക്ഷ ഡിസംബർ 3-ന് കോടതി തള്ളിയിരുന്നു. 2019-ൽ ദേവസ്വം കമ്മീഷണറായിരിക്കെ, വാസുവിൻ്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
Kerala
0 min read
7.1k

തദ്ദേശ തിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

ഡിസംബർ 5, 2025
0

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 9ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെയും 11ന് തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെയും സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

Continue Reading
രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി കോടതി പരിഗണിക്കും
Kerala
0 min read
7.0k

രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി കോടതി പരിഗണിക്കും

ഡിസംബർ 5, 2025
0

യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. നേരത്തെ രാഹുൽ ഈശ്വർ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നുവെങ്കിലും, അത് ശനിയാഴ്ച പരിഗണിക്കുന്നതിന് മുൻപാണ് കീഴ്ക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചു.

Continue Reading
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു
India
0 min read
7.0k

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു

ഡിസംബർ 5, 2025
0

ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം ഇതോടെ 18 ആയി. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ അടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Continue Reading
യു ഡി എഫ് കർണാടകയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7ന്
Association News
0 min read
7.2k

യു ഡി എഫ് കർണാടകയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7ന്

ഡിസംബർ 5, 2025
0

ഡിസംബർ 9, 11 തീയതികളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി യു ഡി എഫ് കർണാടകയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഡിസംബർ 7 ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക് കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽവച്ച് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ.എൻ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യു ഡി എഫ് കർണാടക

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
Kerala
0 min read
6.9k

രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

ഡിസംബർ 5, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. രാഹുലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. പോലീസിൻ്റെ ഇന്ന് തന്നെ കോടതി ബെഞ്ചിന് മുമ്പാകെ ഹർജി കൊണ്ടുവന്ന് അനുകൂല ഉത്തരവ് നേടാനായിരിക്കും ശ്രമം. രാഹുലിനെതിരായ ആരോപണങ്ങൾ അതിഗുരുതരമെന്ന നിരീക്ഷണത്തോടെയാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. തനിക്കെതിരായ പരാതിക്കാരിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം നിലനിൽക്കില്ലെന്നും, മാണ്

Continue Reading
ഹൈബ്രിഡ് കഞ്ചാവുമായി ഭർത്താവും ഭാര്യയും  അറസ്റ്റിൽ
Karnataka
0 min read
6.9k

ഹൈബ്രിഡ് കഞ്ചാവുമായി ഭർത്താവും ഭാര്യയും അറസ്റ്റിൽ

ഡിസംബർ 5, 2025
0

ഹൈബ്രിഡ് കഞ്ചാവുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ. വിദേശത്തുനിന്ന് കഞ്ചാവ് കടത്തി വൻലഹരിക്കടത്ത് സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു ചെയ്തിരുന്നത്.ബാംഗ്ലൂർ കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്ക് ഭാര്യ സാറ സിമ്രാൻ എന്നിവരാണ് പിടിയിലായത്. ഇവർ ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടികൂടി. വൻലഹരിക്കടത്ത് സംഘത്തിനുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് മഹാലക്ഷ്മി ലേഔട്ട് പോലീസ് പറഞ്ഞു.കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ഇടയ്ക്കിടെ ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി

Continue Reading
കോ​ൺ​ഗ്ര​സ് എ​ക്കാ​ലവും സ്ത്രീ​പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച പാർട്ടി: കോ​ൺ​ഗ്ര​സി​ലെ വ​നി​താ നേ​താ​ക്ക​ൾ
Kerala
1 min read
6.9k

കോ​ൺ​ഗ്ര​സ് എ​ക്കാ​ലവും സ്ത്രീ​പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച പാർട്ടി: കോ​ൺ​ഗ്ര​സി​ലെ വ​നി​താ നേ​താ​ക്ക​ൾ

ഡിസംബർ 4, 2025
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നും ബി​ന്ദു കൃ​ഷ്ണ​യും. കോ​ൺ​ഗ്ര​സ് എ​ക്കാ​ലവും സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത് – കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടു​വെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി. ‘പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണ്. മു​കേ​ഷ് എം​എ​ൽ​എ​യ്‌ക്കെതി​രെ സി​പി​എം ന​ട​പ​ടി​യെ​ടുത്തില്ല. മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന സി​പി​എ​മ്മാ​ണ് രാ​ഹു​ൽ

Continue Reading