പാലാ – പൊൻകുന്നം റോഡിൽ സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീഴുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്, മുന്നിൽ പോവുകയായിരുന്ന സ്കൂൾ ബസിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽപ്പെട്ടത് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസ്സാണ്. ബസ്സിൽ നാല് കുട്ടികളും ഒരു ആയയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കോ ആയയ്ക്കോ ഗുരുതരമായ പരിക്കുകളില്ല. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് അപകടമുണ്ടാക്കിയത്. കൂട്ടിയിടിയുടെ ആഘാതത്തിൽ തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇദ്ദേഹത്തെ ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts