നെല്ല് സംഭരിക്കുന്ന കർഷകർക്ക് നൽകുന്ന സംസ്ഥാന പ്രോത്സാഹന ബോണസിൻ്റെ നാലാം ഗഡുവായി 49.96 കോടി രൂപ അനുവദിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രണ്ടാം ഗഡുവായി 104.79 കോടി രൂപയും മൂന്നാം ഗഡുവായി 150 കോടി രൂപയും അനുവദിച്ചിരുന്നു.

കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് പുറമെയാണ് സപ്ലൈകോ വഴി നെല്ല് നൽകുന്ന കർഷകർക്ക് കേരള സർക്കാർ പ്രോത്സാഹന ബോണസ് നൽകുന്നത്. നിലവിൽ കേന്ദ്ര താങ്ങുവിലയായ കിലോയ്ക്ക് 24.41 രൂപയ്ക്കൊപ്പം സംസ്ഥാനത്തിൻ്റെ 6.59 രൂപ ബോണസും ചേർത്ത് കർഷകർക്ക് ഒരു കിലോ നെല്ലിന് 31 രൂപ ലഭിക്കും.

കഴിഞ്ഞ വർഷം കിലോയ്ക്ക് 23.69 രൂപയായിരുന്നു കേന്ദ്ര വിഹിതം. സംസ്ഥാന സർക്കാർ നൽകിയിരുന്ന 6.31 രൂപ പ്രോത്സാഹന ബോണസ് കൂടി ചേർത്തതോടെ അന്ന് കർഷകർക്ക് ലഭിച്ചിരുന്നത് കിലോയ്ക്ക് 30 രൂപയായിരുന്നു. ഇത്തവണ ആകെ സംഭരണവില ഒരു രൂപ വർധിച്ച് 31 രൂപയായി.

Related Posts