തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ
കെ എൻ എസ് എസ് മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം ഡിസംബർ ഞായറാഴ്ച
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം ഡിസംബർ 7, ഞായർ രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര സെക്കൻഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടത്തപ്പെടും സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ അതിഥികളായി മൈസൂരു എം പി ഹിസ്സ് ഹൈനസ് യദുവീർ കൃഷ്ണ ദത്ത ചാമരാജ വഡയാർ, മൈസൂർ എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, ബി ജെ
ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ
രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിൻ്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.
കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു
കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ വൻ ഗതാഗതക്കുരുക്ക്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. ഒരു സ്‌കൂൾ ബസും മൂന്ന് കാറുകളും റോഡ് തകർന്ന ഭാഗത്ത് കുടുങ്ങി. സംരക്ഷണ ഭിത്തി സർവീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. വാഹനങ്ങൾ പുറത്തെത്തിക്കാനുൾപ്പടെയുള്ള ശ്രമം പുരോഗമിക്കുന്നു. അപകടത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. അടിയന്തര അന്വേഷണം വേണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാര്‍ഥി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കിയിൽ എട്ടാം ക്ലാസ്സുകാരി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി(14) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പുകഴേന്തി. ഇന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ള എല്ലാവർക്കും ജോലി ഉള്ളതിനാൽ ഒറ്റക്ക് വീട്ടിൽ നിൽക്കണ്ട എന്ന് പറഞ്ഞാണ് കുട്ടി മുത്തശ്ശിയുടെ വീട്ടിൽ എത്തുന്നത്. അവിടെ വെച്ചു തൂങ്ങി മരിക്കുകയായിരുന്നു. കുട്ടി വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ
ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ
ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും കുടുങ്ങിയ അവസ്ഥയാണ്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ തങ്ങളുടെ വിവാഹ സല്‍കാരം വെര്‍ച്വലായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ടെക്കി ദമ്പതികള്‍. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍ സാഗറിൻ്റെയും സംഗമ ദാസിൻ്റെയും വിവാഹ സല്‍കാരമാണ് വെര്‍ച്വലായി നടത്തിയത്. നവംബര്‍ 23ന് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇതിൻ്റെ
ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ചത് എട്ട് കരാറുകളിൽ
ഇന്ത്യയും റഷ്യയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ഇതോടെ ധാരണയായിട്ടുണ്ട്. തൊഴിൽ,
ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കെ ജയകുമാര്‍
ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നില്ലെന്നും ഇരട്ട പദവി പരാതി ഉയര്‍ന്നതിന് പിന്നാലെ കെ ജയകുമാര്‍ വിശദീകരിക്കുന്നു. ഐഎംജിയില്‍ ഡയറക്ടര്‍ എന്നത് താത്കാലിക ചുമതലയാണ്. സ്ഥിരം നിയമനം നടക്കുന്നത് വരെയുള്ള ചുമതല മാത്രമാണ് വഹിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ചുമതല ഏറ്റെടുത്തത്. സര്‍ക്കാര്‍
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അദ്ദേഹം തത്കാലം കീഴടങ്ങിയേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് നാളെയും മറ്റന്നാളും ഫ്രീഡം പാർക്കിൽ
ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് ശനി, ഞായർ (നാളെയും മറ്റന്നാളും) ദിവസങ്ങളിൽ ഫ്രീഡം പാർക്കിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്‌താഖ്, വിർ ദാസ്, ശശി തരൂർ, ചേതൻ ഭഗത്, കരേൻ ഹാവോ, ക്ലെയർ മാക്കിന്റോഷ്, അനുരാഗ് മിനസ് വർമ, ഗൗരി ഷിൻഡെ, ജി.എൻ ദേവി തുടങ്ങി 300ൽ അധികം എഴുത്തുകാർ പങ്കെടുക്കും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യമാണ്.