കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണം, ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വാണിജ്യ കോറിഡോർ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ കോയമ്പത്തൂർ വരെ മെട്രോ നീളണം. നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രമുള്ളതെന്ന് പറഞ്ഞായിരുന്നു എന്നെ അവഹേളിച്ചത്. അവരെ എനിക്ക് ഊളകള്‍ എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ എന്നും സുരേഷ് ഗോപി
രാഷ്ട്രീയമായി മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത്: ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി എം.പി.ഷാഫി പറമ്പിൽ. രാഷ്ട്രീയമായി മാത്രമാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് എന്ത് ഉത്തരവാദിത്തമാണെന്നും ഷാഫി മാധ്യമങ്ങളോട് ചോദിച്ചു. രാഹുലിൻ്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി
കോണ്‍ഗ്രസ് മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനം: സന്ദീപ് വാര്യര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയിൽ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. ‘ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണ്’ ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ധാര്‍മ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോണ്‍ഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച്
ശിവഗിരി മഠത്തിൻ്റെ ശാഖ തുടങ്ങാൻ സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ
വർക്കല ശിവഗിരി മഠത്തിൻ്റെ ശാഖ തുടങ്ങുന്നതിന് കർണാടക സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നുംമഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ നേതാക്കളെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മംഗളൂരു സർവകലാശാലയിൽ ഗുരുവിൻ്റെ മഹാസമാധിയുടെ ശതാബ്ദി, ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ, സർവമത സമ്മേളനം, യതിപൂജ എന്നിവ ഉൾക്കൊള്ളുന്ന ‘ശതമാനന്ദ പ്രസ്ഥാനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസാരിക്കുകയായിരുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്. കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും ഉയര്‍ന്ന പരാതികളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി
പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം കൊടുത്താൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ മാങ്കൂട്ടത്തിൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടയിൽ വ്യക്തമാക്കി. അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് അറ മണിക്കൂർ വാദമാണ് നടന്നത്. ഇന്നലെ രാവിലെ രാഹുലിന്റെ
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്
പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. പ്രതിപക്ഷം സഭയിൽ നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ പറഞ്ഞു. ചോദ്യോത്തരവേള, ശൂന്യവേള തുടങ്ങിയ നിർണായക സമയങ്ങൾ പ്രതിപക്ഷം പാഴാക്കുന്നതായി തരൂർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെയും കേന്ദ്രമന്ത്രിമാരെയും മുൾമുനയിൽ നിർത്താൻ ലഭിക്കുന്ന ഈ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിന് തന്നെയാണ്. സർക്കാരിനെ ശക്തമായി വെല്ലുവിളിക്കാൻ ലഭിക്കുന്ന അവസരങ്ങൾ അവർ ബഹളം വെച്ച് തകർക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ.പത്മകുമാർ പ്രതി
സ്വർണക്കൊള്ളയിൽ നിർണ്ണായക വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന് വീണ്ടും കുരുക്ക് മുറുകുകയാണ്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാർ പ്രതിയെന്ന് എസ് ഐ ടി കണ്ടെത്തി. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെയാണ് എസ് ഐ ടി പ്രതിചേർത്തത്. ഡിസംബർ രണ്ടിന് എസ്
കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ പിടിയിൽ
കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ ആയി. തായ്‌ലൻഡിൽ നിന്നും ആണ് അപൂർവയിനം പക്ഷികളെയാണ് ഇവർ കടത്തിക്കൊണ്ടുവന്നത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്. തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര
രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ രാഹുലിൻ്റെ ഒളിത്താവളത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ബെംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ്റെ ഡ്രൈവറായി വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഇയാൾ കസ്റ്റഡിയിലായതിനെ തുടർന്നാണ്, രാഹുൽ ഒളിച്ചു താമസിച്ച ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. അവിടെ നിന്നും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ