രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി എം.പി.ഷാഫി പറമ്പിൽ. രാഷ്ട്രീയമായി മാത്രമാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് എന്ത് ഉത്തരവാദിത്തമാണെന്നും ഷാഫി മാധ്യമങ്ങളോട് ചോദിച്ചു.

രാഹുലിൻ്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും ഷാഫി പറമ്പിൽ എം.പി പറ‍ഞ്ഞു.

Related Posts