പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ ഉ​ണ്ട്. ജാ​മ്യം കൊടുത്താൽ കേ​സി​നെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റേ​ണ്ട ജ​ന​പ്ര​തി​നി​ധി ഒ​ളി​വി​ലാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ മാങ്കൂട്ടത്തിൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ലാ​യി​രു​ന്നു വാ​ദം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് അറ മണിക്കൂർ വാ​ദ​മാ​ണ് ന​ട​ന്ന​ത്. ഇന്നലെ രാ​വി​ലെ രാ​ഹു​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം, അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വാ​ദം ന​ട​ന്നു. അ​തി​ജീ​വി​ത​യു​ടെ ചാ​റ്റു​ക​ളും വി​വാ​ഹ ഫോ​ട്ടോ​യും അ​ട​ക്കം പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കിയിരുന്നു.

Related Posts