ക്രിസ്മ്‌മസ് – പുതുവർഷ തിരക്ക്; കർണാടക ആർടിസി കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു
ക്രിസ്മ്‌മസ് – പുതുവർഷ തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഡിസംബർ 19, 20, 23, 24 എന്നീ തീയതികളിലാണ് സർവീസുകൾ. 19 നും 20-നും 14 ബസുകൾ വീതം കേരളത്തിലേക്ക് സർവീസ് നടത്തും. 23-നും 24-നും 19 ബസുകൾ വീതവും സർവീസ് ഉണ്ടായിരിക്കും.കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.
തണുത്ത് വിറച്ച് കർണാടക; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
കർണാടകത്തിൽ തണുപ്പ് കടുത്തതോടെ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിജയപുര, കലബുറഗി, ധാർവാഡ്, ബെളഗാവി, കൊപ്പാൾ, ബീദർ, ഹാവേരി, യാദ്‌ഗിർ, ബാഗൽകോട്ട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം കർണാടകയുടെ മറ്റു പല ജില്ലകളിലും തണുപ്പ് കൂടിയിട്ടുണ്ട്. ബാംഗ്ലൂർ അടക്കം പല ഭാഗങ്ങളിലും ശീതക്കാറ്റു വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ബംഗളൂരുവിൽ തണുപ്പ് കൂടുമെന്നാണ് പറയുന്നത്. ബെംഗളൂരുവില ഇപ്പോഴത്തെ കുറഞ്ഞ താപനില 14
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരം: സിപിഐ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഉണ്ടായെന്നാണ് സിപിഐ വിലയിരുത്തിയത്. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ മുഖ്യമന്ത്രി പെരുമാറുന്നുവെന്നാണ് സിപിഐ യോഗത്തിൽ ഉയർന്ന ആരോപണം. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും മുൻഗണന നിശ്ചയിക്കുന്നതിൽ പോരായ്മയുണ്ടെന്നും യോഗത്തിൽ ആരോപണം ഉയർന്നു. മുന്നണിയിൽ കൂട്ടായ ചർച്ചയില്ലെന്നും ശബരിമല സ്വർണക്കൊളളയടക്കം വിധിയെഴുത്തിൽ പ്രതിഫലിച്ചെന്നുമാണ് സിപിഐ വിമർശനം.
വിജയ്‌യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ അനുമതി നല്‍കി പൊലീസ്
വിജയ്‌യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ പൊലീസ് അനുമതി നല്‍കി. 84 ഉപാധികളാണ് തമിഴക വെട്രി കഴകത്തിന് മുൻപാകെ പൊലീസ് വെച്ചിട്ടുളളത് എന്നാണ് വിവരം. ഡിസംബർ 18ന് ക്ഷേത്ര മൈതാനത്താണ് റാലി നടക്കുക. സുരക്ഷാ ഡെപ്പോസിറ്റ് ആയി പരിപാടിക്ക് മുൻപാകെ 50,000 രൂപ ബോണ്ട് കെട്ടിവെക്കുക, പരിപാടിക്ക് ശേഷം മൈതാനം വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കുക, ക്ഷേത്രത്തിന് മുൻകൂറായി 50,000 രൂപ വാടകയിനത്തില്‍ നല്‍കുക തുടങ്ങിയവയാണ് അവ. മൈതാനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നേരത്തെ
കഥാരംഗം സാഹിത്യവേദി കാവ്യസായാഹ്നം സംഘടിപ്പിച്ചു
കഥാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസായാഹ്നം സംഘടിപ്പിച്ചു. ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിൽ നടന്ന കാവ്യസായാഹ്നം കവി ഇന്ദിര ബാലൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി കെ.കവിത അദ്ധ്യക്ഷത വഹിച്ചു. ‘കവിതയിലെ രസതന്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരൻ എം ഹർഷൻ സംസാരിച്ചു. പദചേർച്ചയുടെ ഭാവാശംകൊണ്ട് അനവധിയായ വികാരവിചാര തലങ്ങൾ സൃഷ്ടിക്കുകയാണ് കവിതയുടെ രസാനുഭൂതി എന്ന് കവിതയുടെ രസതന്ത്രം അവതരിപ്പിച്ചുകൊണ്ട് ഹർഷൻ അഭിപ്രായപ്പെട്ടു. സാഹിത്യത്തിലെ വിവിധങ്ങളായ കാവ്യവഴികളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ആഴത്തിലും പരപ്പിലുമുള്ള
നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിന്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാർ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അവരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു.
കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ
കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായ കെ വി ജി നമ്പ്യാരുടെ ഓർമ്മയ്ക്കായി സമാജം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. സിന്ധുഗാഥ രചിച്ച ‘നിഴലുകൊണ്ട് മറവിയിലെഴുതിയ ഭരണഘടന’ എന്ന കവിതയ്ക്കാണ് ഒന്നാം സമ്മാനം. രമ പിഷാരടിയുടെ ‘യുദ്ധമെന്തിനായ്’ എന്ന കവിത രണ്ടാം സമ്മാനവും ശ്രീലക്ഷ്മി എം എസ് രചിച്ച ‘പെൺ കനൽ’ എന്ന കവിത മൂന്നാം സമ്മാനവും നേടി. ശ്രീജിത്ത് കെ ബി, വിന്നി ഗംഗാധരൻ, ജ്യോത്സന
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനം തള്ളി പി ജെ ജോസഫ്
നിലവിൽ കേരള കോൺഗ്രസ് എമ്മിൻ്റെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതുമുന്നണിയിൽ പ്രതികരിക്കാനുള്ള അവകാശം പോലും അവർക്ക് ലഭിക്കുന്നില്ല, പി ജെ ജോസഫ് പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവകരമായി കാണുന്നില്ലെന്നും യുഡിഎഫിൽ അവർ വേണമെന്നില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഈ മുന്നേറ്റം തുടരാൻ അവരുടെ ആവശ്യമില്ല. സ്വർണപ്പാളി കവർച്ചയിൽ ഉൾപ്പെടെ അവർ മൂകസാക്ഷികളാണ്. എൽഡിഎഫിൽ അവർക്ക് പ്രസക്തിയില്ലെന്ന്
പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ട് ബിജെപിയില്‍ ചേര്‍ന്നു
പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ട് ബിജെപിയില്‍ ചേര്‍ന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചുണ്ട്. ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവന്‍ ബാലഗംഗാധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സത്യം പറഞ്ഞതിന് സിപിഐഎം തന്നെ മാറ്റി നിര്‍ത്തിയെന്നും പാർട്ടി വ്യക്തികേന്ദ്രീകൃതമാകുന്നുവെന്നും ബാലഗംഗാധരൻ ആരോപിച്ചു.
കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്നയാളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിന് സമീപത്തായി ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടമെന്നാണ് പൊലീസ് സംശയിക്കുന്നു.