നിലവിൽ കേരള കോൺഗ്രസ് എമ്മിൻ്റെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതുമുന്നണിയിൽ പ്രതികരിക്കാനുള്ള അവകാശം പോലും അവർക്ക് ലഭിക്കുന്നില്ല, പി ജെ ജോസഫ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവകരമായി കാണുന്നില്ലെന്നും യുഡിഎഫിൽ അവർ വേണമെന്നില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഈ മുന്നേറ്റം തുടരാൻ അവരുടെ ആവശ്യമില്ല. സ്വർണപ്പാളി കവർച്ചയിൽ ഉൾപ്പെടെ അവർ മൂകസാക്ഷികളാണ്. എൽഡിഎഫിൽ അവർക്ക് പ്രസക്തിയില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.