മുസ്ലീം ലീഗിനെ 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലിൽ പി.കെ. കുഞ്ഞാലിക്കുട്ടി കൂടി പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ആവുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോൺഗ്രസിന് സമ്മതമാണെങ്കിൽ, ലീഗിന് സന്തോഷമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.