പാക്കിസ്ഥാനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്റ് ഫൈനലിൽ ആസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുമെന്ന് മുൻ ആസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് പറഞ്ഞു. പാകിസ്താനിൽ ഫെബ്രുവരി 19 ന് ടൂർണമെൻ്റ് ആരംഭിക്കും. ഇന്ത്യൻ ടീമിൻ്റെ മത്സരം യു.എ.ഇയിൽ വെച്ച് നടക്കും.

സെമി ഫൈനലിൽ പങ്കെടുക്കുന്ന ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് രണ്ട്‌ ടീമുകൾ എന്നും പോണ്ടിങ് പ്രവചിച്ചു. താരത്തിന്റെ പ്രവചനം ഐ.സി.സി റിവ്യൂ എന്ന പരിപാടിക്കിടെയാണ്. പരിപാടിയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരവും കോച്ചുമായ രവി ശാസ്ത്രി പോണ്ടിങ്ങിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്തത്.

ഇന്ത്യയെയും ആസ്ട്രേലിയെയും മറികടന്ന് മുന്നോട്ട് പോകാൻ പാടാണ്. രണ്ട് രാജ്യത്തിലും നിലവിലുള്ള താരങ്ങളെ നോക്കും. ഈ അടുത്ത കാലത്തെ ഐ.സി.സി ടൂർണമെന്റുകളും ഫൈനലുകളും നോക്കുക ഇതിലെല്ലാം ഇന്ത്യയും ആസ്ട്രേലിയയും ഉണ്ട്, പോണ്ടിങ് പറഞ്ഞു.

2002,2013 എന്നീ വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയപ്പോൾ ആസ്ട്രേലിയ 2006, 2009 എന്നീ വർഷങ്ങളിൽ സ്വന്തമാക്കിയിരുന്നു. 2023ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പിലും ഇരു ടീമും ഏറ്റുമുട്ടിയിരുന്നു. രണ്ടിലും ഇന്ത്യയെ ആസ്ട്രേലിയ മറികടന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന പാകിസ്താൻ ഇരു ടീമുകൾക്കും ഒരു വെല്ലുവിളിയാകുമെന്നും പോണ്ടിങ് പറഞ്ഞു

നിലവിൽ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മറ്റൊരു ടീം പാകിസ്‌താനാണ്. അവരുടെ ഏകദിന മത്സരങ്ങൾ മികച്ചതായിരുന്നു. ഐ.സി.സി ടൂർണമെന്റുകളിൽ അവരുടെ ഭാവി പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ അവരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്ന് തോന്നുന്നു.’ പോണ്ടിങ് കുട്ടിച്ചേർത്തു.

Related Posts