നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയപോരാട്ടമായി മാറ്റണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ നല്ല രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം നടത്താൻ സാധിച്ചിട്ടുണ്ട്. യുഡിഎഫിന്‍റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാണിക്കാൻ സാധിച്ചു. നാടകങ്ങൾ സൃഷ്‌ടിക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കാനും ശ്രമിച്ചു. രാഷ്ട്രീയ മുദ്രാവാക്യമുയർത്താൻ സാധിച്ചില്ല. വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം നടത്തി.
ജനങ്ങൾ അതെല്ലാം തള്ളുന്ന സ്ഥിതിയാണ് ഉണ്ടായത്. മതനിരപേക്ഷത ഉയർത്തിക്കാണിക്കുന്നതിനൊപ്പം വർഗീയ കൂട്ടുക്കെട്ടുകളെ തുറന്ന് കാണിക്കാനും എൽഡിഎഫിന് നല്ലത് പോലെ സാധിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച നിമിഷം മുതൽ വലിയ സ്വീകാര്യത സ്വരാജിന് നേടാനായി.
ഇടതുമുന്നണിക്ക് പോളിങ് കഴിഞ്ഞപ്പോഴും വലിയ വിജയം ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ് വസ്തുത. ഫലം പുറത്ത് വരുമ്പോൾ യുഡിഎഫിനും കോൺഗ്രസിനകത്തുമുണ്ടായിട്ടുള്ള തർക്കങ്ങൾ കൂടുതൽ ശക്തിയായി പുറത്ത് വരും. യുഡിഎഫിനകത്ത് വലിയ പൊട്ടിത്തെറികളുണ്ടാകും. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ട് വലിയ മുന്നേറ്റം എൽഡിഎഫിന് ഉണ്ടാക്കാനായി’ ഗോവിന്ദൻ പറഞ്ഞു.