കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്നയാളാണ് അസ്ഥികൂടം കണ്ടത്.
അസ്ഥികൂടത്തിന് സമീപത്തായി ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടമെന്നാണ് പൊലീസ് സംശയിക്കുന്നു.