അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാഹുല്‍ ഈശ്വറിന് ജാമ്യം
Kerala
0 min read
6.6k

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാഹുല്‍ ഈശ്വറിന് ജാമ്യം

ഡിസംബർ 15, 2025
0

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ചുള്ള പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞിരുന്നു. അതിജീവിതികൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. ഇട്ട പോസ്റ്റുകളെല്ലാം പിൻവലിക്കുകയും ചെയ്തിരുന്നു.

Continue Reading
കേളി ബാംഗ്ലൂർ “പായസറാണി-2025” മത്സരം സംഘടിപ്പിച്ചു
Association News
1 min read
7.2k

കേളി ബാംഗ്ലൂർ “പായസറാണി-2025” മത്സരം സംഘടിപ്പിച്ചു

ഡിസംബർ 15, 2025
0

കേളി ബാംഗ്ലൂർ വനിതാ വിഭാഗം, അംഗങ്ങൾക്കായി ‘പായസറാണി-2025’ മത്സരം സംഘടിപ്പിച്ചു.ഒന്നാം സ്ഥാനം ഫാത്തിമ സുഹൈലും, രണ്ടാം സ്ഥാനം രജിത ജയനും, മൂന്നാം സ്ഥാനം ദിവ്യാ ജയനും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 17 മത്സരാർത്ഥികൾ പങ്കെടുത്തു. കേളി ബാംഗ്ലൂർ സെക്രട്ടറി ശ്രുതി.ടി.ഡി, ട്രഷറർ നൂഹ.എം.എ, നാദിർഷ പയ്യന്നൂർ, കബീർ, പ്രസിഡൻണ്ട് സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം സമ്മാനദാനം നിർവഹിച്ചു.

Continue Reading
ഡൽഹിയിൽ കനത്ത പുകമഞ്ഞ് കാരണം വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി
India
0 min read
6.8k

ഡൽഹിയിൽ കനത്ത പുകമഞ്ഞ് കാരണം വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഡിസംബർ 15, 2025
0

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത പുകമഞ്ഞ് കാരണം വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. രാവിലെ ഇതുവരെ 100 വിമാനങ്ങൾ കാഴ്ചാപരിധി കുറവായതിനെത്തുടർന്ന് റദ്ദാക്കിയതായി ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. 300ൽ അധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാർക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ ആറുമണിക്ക് ദേശീയ തലസ്ഥാനത്തെ വായുഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡെക്സ് – എക്യുഐ) 456 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ എക്യുഐ

Continue Reading
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ന​ട​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി.ശി​വ​ദാ​സ​നെ​തി​രെ കേ​സ്
Kerala
0 min read
7.1k

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ന​ട​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി.ശി​വ​ദാ​സ​നെ​തി​രെ കേ​സ്

ഡിസംബർ 15, 2025
0

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ന​ട​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി. ​ശി​വ​ദാ​സ​നെ​തി​രെ പോലീസ് കേ​സ്. ക​ഴി​ഞ്ഞ ദിവസം രാ​ത്രി​യാ​ണ് സം​ഭ​വം. സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്ഐ ആ​യ ശി​വ​ദാ​സ​ൻ ഓ​ടി​ച്ച കാ​ർ ക​ലു​ങ്കി​ൽ ഇ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കുകയാണ്. സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്ഐ ആ​ണ് ശി​വ​ദാ​സ​ൻ.

Continue Reading
ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
Kerala
0 min read
7.0k

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

ഡിസംബർ 15, 2025
0

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല. ഡ്രൈവറും ക്‌ളീനറും മാത്രമാണ് ഉണ്ടായിരുന്നത്.ബസ്സിന്‌ തീപിടിച്ചതോടെ രണ്ടുപേരും പുറത്തിറങ്ങി. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.

Continue Reading
സൗഹൃദത്തിന് പാർട്ടിയില്ല, ഞാൻ അടിയുറച്ച സഖാവാണ്; വിശദീകരണവുമായി സിപിഎം സ്ഥാനാർഥി
Kerala
0 min read
7.1k

സൗഹൃദത്തിന് പാർട്ടിയില്ല, ഞാൻ അടിയുറച്ച സഖാവാണ്; വിശദീകരണവുമായി സിപിഎം സ്ഥാനാർഥി

ഡിസംബർ 15, 2025
0

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തോറ്റ സി.പി.എം. സ്ഥാനാർഥി ബി.ജെ.പി.യുടെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തതിലും നൃത്തം ചെയ്തതിലും വിശദീകരണവുമായി അഞ്ജു സന്ദീപ്. മണ്ണാർക്കാട് നഗരസഭയിലെ നമ്പിയംപടി വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട അഞ്ജു സന്ദീപ്, താൻ അടിയുറച്ച സഖാവാണെന്നും വിജയിച്ച സ്ഥാനാർഥിയുമായുള്ള സൗഹൃദത്തിൻ്റെ പേരിലാണ് പങ്കെടുത്തതെന്നും വ്യക്തമാക്കി.  “ഞാൻ അടിയുറച്ച സഖാവാണ്. എൻ്റെ പാർട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാൻ അവിടെ പോയത്.” ഒരു വർഷമായി തിരുവാതിരക്കളിയും കൈകൊട്ടികളിയും പരിശീലിക്കുന്നവരാണ് താനും

Continue Reading
പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ എം. രാഘവന്‍ അന്തരിച്ചു
Kerala
1 min read
7.0k

പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ എം. രാഘവന്‍ അന്തരിച്ചു

ഡിസംബർ 15, 2025
0

പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ എം. രാഘവന്‍ (95) അന്തരിച്ചു. എഴുത്തുകാരന്‍ എം. മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരനാണ്. മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമാണ്. 1930-ലാണ് അദ്ദേഹം ജനിച്ചത്. മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിൻ്റെ സാംസ്‌കാരിക വിഭാഗത്തിലും ഡൽഹിയിലെ എംബസിയിലും ജോലി ചെയ്തിട്ടുണ്ട്. 1983-ൽ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്ന് വിരമിച്ചു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള എം. രാഘവൻ്റെ പ്രധാന ചെറുകഥാസമാഹാരങ്ങൾ സപ്‌തംബർ അകലെയല്ല, നനവ്, വധു, ഇനിയുമെത്ര കാതം എന്നിവയാണ്.നങ്കീസ്, അവൻ, യാത്ര

Continue Reading
കാരൾ മത്സരം; സെൻ്റ് ആൻ്റണീസ് വാർഡ് ജേതാക്കൾ
Karnataka
0 min read
7.2k

കാരൾ മത്സരം; സെൻ്റ് ആൻ്റണീസ് വാർഡ് ജേതാക്കൾ

ഡിസംബർ 15, 2025
0

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയുടെ വാർഡ്‌തല കാരൾ മത്സരത്തിൽ സെൻറ് ആന്റണീസ് വാർഡ് ജേതാക്കളായി. സെൻ്റ് ഫ്രാൻസിസ് അസീസി വാർഡ്, സെൻ്റ് മേരീസ് വാർഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻ്റ് വികാരി ഫാ.ടോജിത് പള്ളിപ്പുറത്ത്, ജയൻ ജേക്കബ്, ഐപ്പച്ചൻ ഇരുമ്പൻ, നീനു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.

Continue Reading
ദേശീയ പാവക്കൂത്ത് ഉത്സവം മൈസൂരുവിൽ നാളെ മുതൽ
Karnataka
1 min read
6.5k

ദേശീയ പാവക്കൂത്ത് ഉത്സവം മൈസൂരുവിൽ നാളെ മുതൽ

ഡിസംബർ 15, 2025
0

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ തിയേറ്റർ (ഐഐഇടി), ആസ്‌തിക്യ ഫൗണ്ടേഷനുമായി സഹകരിച്ച് മൈസൂരുവിൽ ദേശീയ പാവക്കൂത്ത് ഉത്സവം സംഘടിപ്പിക്കുന്നു. ഡിസംബർ 16 മുതൽ 21 വരെ ആണ് പാവക്കൂത്ത് ഉത്സവം. ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള പാവക്കൂത്ത് സംഘങ്ങളുടെ അവതരണം ഉണ്ടായിരിക്കും. എഴുത്തുകാരനും സ്ഥാപക മാനേജിംഗ് ഡയറക്ടറുമായ ജി.കെ. ജയറാം, പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് പപ്പറ്റ് ഡിസൈനർ ശശിധർ അഡപ്പ എന്നിവരുടെ നേതൃത്വത്തിൽ പപ്പറ്റ് വർക്ക്‌ഷോപ്പിൻ്റെ ഉദ്ഘാടനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. പ്രശസ്ത

Continue Reading
ഓസ്‌ട്രേലിയലിലെ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനും?
World
1 min read
7.1k

ഓസ്‌ട്രേലിയലിലെ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനും?

ഡിസംബർ 15, 2025
0

ഓസ്‌ട്രേലിയലിലെ ബോണ്ടി കടൽത്തീരത്ത് ജൂതവിഭാഗത്തിൻ്റെ ഹനുക്ക ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ്. ആക്രമണം നടത്തിയ 50 വയസ്സുകാരനെയും മകനെയും ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ 15 പേർ കൊല്ലപ്പെടുകയും 40-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 50 വയസ്സുകാരനായ അക്രമി പോലീസിൻ്റെ വെടിയേറ്റ് സംഭവസ്ഥലത്ത്തന്നെ മരിച്ചു. മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപത്ത്

Continue Reading