ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത പുകമഞ്ഞ് കാരണം വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. രാവിലെ ഇതുവരെ 100 വിമാനങ്ങൾ കാഴ്ചാപരിധി കുറവായതിനെത്തുടർന്ന് റദ്ദാക്കിയതായി ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.

300ൽ അധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാർക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ ആറുമണിക്ക് ദേശീയ തലസ്ഥാനത്തെ വായുഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡെക്സ് – എക്യുഐ) 456 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ എക്യുഐ ആയിരുന്നു അത്. ഇന്നലത്തെ എക്യുഐ 461 ആയിരുന്നു. ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കിയശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Related Posts