മൈസൂരുവിൽ നാല് പുതിയ ഡിപ്പോകൾ തുറക്കുമെന്ന് കർണാടക ആർടിസി
മൈസൂരുവിൽ നാല് പുതിയ ഡിപ്പോകൾ തുറക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെത്തുടർന്നാണിത്. ഇതിനായി പറ്റിയ സ്ഥലം കണ്ടെത്താൻ മൈസൂരു വികസന അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഒരു ഡിപ്പോ നിർമിക്കുന്നതിന് ആറേക്കർ ഭൂമി എങ്കിലും ആവശ്യമായിവരും. എച്ച്‌ഡി കോട്ടെ റോഡ്, യെൽവാൾ, ബന്നൂർ റോഡ്, ബൊഗാദി എന്നിവിടങ്ങളിൽ പുതിയ ഡിപ്പോകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് സമർപ്പിക്കുക.സതഗള്ളി, കുവേംപുനഗർ, വിജയനഗർ എന്നിവയാണ് നിലവിലെ മൂന്ന് ഡിപ്പോകൾ. മൈസൂരു
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 118 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ ആതിഥേയർ മറികടന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (2-1) ഓപ്പണർമാരായ അഭിഷേക് ശർമ 18 പന്തിൽ 35 റൺസെടുത്തും ശുഭകൻ ഗിൽ 28 പന്തിൽ 28 റൺസെടുത്തും പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 60 റൺസാണ് അടിച്ചെടുത്തത്. നായകൻ സൂര്യകുമാർ യാദവാണ്
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും. നാളെ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ താലപ്പൊലിയോടു കൂടിയ ഘോഷയാത്ര ഉണ്ടായിരിക്കും. ഡിസംബർ 22-ന് പള്ളിവേട്ട, 23-ന് അബിക്കരെ മേദരഹള്ളി അയ്യപ്പ സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ ആറാട്ടുകുളത്തിൽ ആറാട്ടും നടത്തും. 27-ന് മഹാ അന്നദാനമുണ്ടായിരിക്കും.
ജയിലിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ
മൈസൂരു സെൻട്രൽ ജയിലിൽ ലഹരിവിൽപ്പനക്കേസിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അടക്കം മൂന്നുപേർ അറസ്റ്റിൽ. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഉമേഷിൻ്റെയും രൂപയുടെയും മകൻ ആനന്ദ് ലഹരിവിൽപ്പനക്കേസിൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ആനന്ദിന് വസ്ത്രമെത്തിക്കാനാണ് മാതാപിതാക്കൾ ജയിലിലെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ആനന്ദിന് നൽകാൻ കൊണ്ടുവന്ന ജീൻസിൻ്റെ കീശയിൽ കാർബൺ പേപ്പറിൽ പാക്കുചെയ്‌ത പേസ്റ്റ് രൂപത്തിലുള്ള ആറുപൊതി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ജയിൽ ഗാർഡിൻ്റെ
ശബരിമല സ്വർണ്ണക്കൊള്ള; യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ പ്രതിഷേധിക്കും
ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ പ്രതിഷേധിക്കും. നാളെ രാവിലെ 10.30ന് പാർലമെൻ്റ് കവാടത്തിൽ എംപിമാർ ധർണ്ണ നടത്തും. കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം എന്നാണ് എംപിമാരുടെ ആവശ്യം. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്ന് എംപിമാർ ആരോപിച്ചു. ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം.
കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ; യുവതിയുടെ പ്രതിഷേധം
കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ യുവതി പ്രതിഷേധം ഉയര്‍ത്തിയതോടെ നടനെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകൾ എത്തിയതാണ് തര്‍ക്കത്തിൽ കലാശിച്ചത്. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ദിലീപിൻ്റെ പറക്കുംതളികയെന്ന സിനിമ പ്രദർശിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ. ശേഖർ ആണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ യാത്രക്കാർ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയായിരുന്നു. തുടർന്ന് ടി വി ഓഫ്
പാനൂരിൽ അന്തരിച്ചു
കണ്ണൂർ പാനൂർ ചെറുപ്പറമ്പ് സ്വദേശി ബാലൻ എം പി (75 വയസ്സ്, റിട്ട.പോസ്റ്റ് മാസ്റ്റർ) അന്തരിച്ചു. ബാംഗ്ലൂർ ശ്രീ മുത്തപ്പൻ സേവസമിതി ട്രസ്റ്റിൻ്റെ ട്രസ്റ്റി മനോജ് കുമാറിൻ്റെ ഭാര്യപിതാവും മാതൃസമിതിയുടെ സജീവ പ്രവർത്തകയുമായ സിബിഷ മനോജിൻ്റെ പിതാവുമാണ്. ശാരദയാണ് ഭാര്യ.മക്കൾ : ഒബിഷ, സിബിഷ (ബാംഗ്ലൂർ), ഷിനോബ് (യു കെ)മരുമക്കൾ : ജഗീഷ്, മനോജ് കുമാർ, അഞ്ജുപേരക്കുട്ടികൾ : അൻവിത, ഇവാനിയ, ശ്രീരശ്മിക, ആൻമിയ, ബ്രിയോൻ, ലിയോൺ ശവസംസ്‌കാരം നാളെ
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ. കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും നീതി നടപ്പായില്ലെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിൽ ഉണ്ടെന്നുള്ളത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർകൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും കുറിപ്പിൽ പറഞ്ഞു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി
അണ്ടര്‍19 ഏഷ്യാകപ്പ്; ഇന്ത്യയ്ക്ക് 90 റൺസിന്റെ കൂറ്റൻ വിജയം
അണ്ടര്‍19 ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 90 റൺസിന്റെ കൂറ്റൻ വിജയം. 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 41.2 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.സ്കോർ: ഇന്ത്യ 240 (46.1) പാക്കിസ്ഥാൻ 150 (41.2). നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ (85) കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. കനിഷ്ക് ചൗഹാന് (46),
വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും അതിജീവിത
2017ലെ നടി ആക്രമണ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അതിജീവിത. വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെന്നും എന്നാൽ തനിക്ക് അതിൽ അത്ഭുതമൊന്നുമില്ലെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയതോടെ കേസിൽ വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അതിജീവിതയുടെ പ്രതികരണം. ഈ യാത്രയിലുടനീളം മനുഷ്യത്വമുള്ളവരായി കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ കുറിച്ചു. നിയമത്തിന്