കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ യുവതി പ്രതിഷേധം ഉയര്‍ത്തിയതോടെ നടനെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകൾ എത്തിയതാണ് തര്‍ക്കത്തിൽ കലാശിച്ചത്.
തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ദിലീപിൻ്റെ പറക്കുംതളികയെന്ന സിനിമ പ്രദർശിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ. ശേഖർ ആണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ യാത്രക്കാർ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയായിരുന്നു. തുടർന്ന് ടി വി ഓഫ് ചെയ്യേണ്ടി വന്നു.
കോടതി വിധി വന്ന ശേഷം ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനെന്ന് യാത്രക്കാരിൽ ചിലര്‍ ചോദിച്ചു. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. എന്നാൽ ഞങ്ങൾ സ്ത്രീകൾക്ക് ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.