എ.കെ.എസ്.സർജ്മെഡ് ഡിസ്ട്രിബ്യുഷൻ ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു
ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമ്മാതാക്കളുടെ ഉത്പന്നങ്ങളുമായി എ.കെ.എസ്.സർജ്മെഡ് ഡിസ്ട്രിബ്യുഷൻ (AKS Surgmed Distribution) ബാംഗ്ലൂർ ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു.പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂൺ ഉദ്‌ഘാടനം നിർവഹിച്ചു.ഇന്ത്യയിലെയും വിദേശത്തെയും അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള ഏറ്റവും മികച്ച സർജിക്കൽ ഉപകരണങ്ങൾ ബാംഗ്ലൂരിൽ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നു കമ്പനി ഡയറക്ടർമാരായ ശോഭന അനിൽകുമാർ, അശ്വിൻ, അക്ഷയ് അനിൽകുമാർ തുടങ്ങിയവർ അറിയിച്ചു. ജെയിംസ് പിജെ, ലിജു പി കെ, സനൂപ് കൊക്കൂൺ,
കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു
കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുന്ദലഹള്ളി കേരളസമാജം നടത്തിയ ക്വിസ് മത്സരം BEML ലേയൗട്ടിലുള്ള സമാജം കാര്യാലയത്തിൽവെച്ച് സംഘടിപ്പിച്ചു. ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ ജയന്ത് കെ അജയ്, രവിപ്രസാദ് എം എസ് എന്നിവർ ഒന്നാം സമ്മാനം (5000 രൂപ) കരസ്ഥമാക്കി. ശ്രീജേഷ് പി, സുനിൽ കുമാർ പി എന്നിവർ രണ്ടാം സമ്മാനവും(3000 രൂപ) സനീഷ് എ പി, അനൂപ്
മലയാളി ഫാമിലി അസ്സോസിയേഷൻ കുടുംബയോഗം സംഘടിപ്പിച്ചു
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ജനുവരി 11 ന് ഇന്ദിരാനഗർ ഇ സി എ ക്ലബ്ബിൽ വച്ച് നടത്തുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷത്തിൻ്റെ നോട്ടീസ് പ്രകാശന കർമ്മം നിർവഹിച്ചതായി ടി.എ.അനിൽകുമാർ അറിയിച്ചു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെടിവെപ്പിൽ 10 പേര്‍ കൊല്ലപ്പെട്ടു
ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്.വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. ‘ജീവൻ രക്ഷിക്കാൻ പൊലീസും അടിയന്തര സേവനങ്ങളും പ്രദേശത്തുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കും; തോമസ് ഐസക്
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ
പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
നഗരസഭയിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. വൈകാതെ താൻ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം ബിജെപിക്ക് ഒരു വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. വിജയത്തെ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു.1987-ൽ അഹമ്മദാബാദ് കോർപ്പറേഷൻ പിടിച്ചെടുത്ത ശേഷമാണ് ബിജെപി പിന്നീട് ഗുജറാത്തിൽ ഭരണം നേടിയതെന്ന ചരിത്രപരമായ നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യാത്രാമധ്യേ കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവർ ജീവനൊടുക്കി
തൃശൂരിൽ യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തിയ ശേഷം ഡ്രൈവർ ജീവനൊടുക്കി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) ആണ് മരിച്ചത്. ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്നലെ വൈകീട്ടോടെയാണ് സംഭവം. യാത്രക്കാരുമായി എത്തിയ ബസ് പെട്ടെന്ന് നിർത്തി ബാബു കണ്ടക്ടർക്ക് വാഹനത്തിൻ്റെ താക്കോൽ നൽകുകയായിരുന്നു. ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. എറണാകുളത്ത് നിന്നും പാലക്കാടേക്ക് പോകുന്ന ബസിൻ്റെ ഡ്രൈവറായിരുന്നു ബാബു. പുതുക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ
ബംഗളൂരു-മംഗളൂരു വന്ദേഭാരത് സർവിസ് നടത്തും – മന്ത്രി അശ്വിനി വൈഷ്ണവ്
ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ നിന്ന് മംഗളുരു, കാർവാർ, ഉഡുപ്പി എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് സർവിസ് നടത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പുജാരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സകലേശ്‌പുർ, ഹാസൻ സെക്ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും വന്ദേഭാരത് സർവിസ് ബംഗളുരുവിനെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കാൻ ഇതാണ്
യുഡിഎഫ് ജനങ്ങളുടെ ദാസന്മാർ: സണ്ണി ജോസഫ്
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ വിജയം വിനയത്തോടെ സ്വീകരിക്കുന്നതായി കെപിസിസി അധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ജനങ്ങൾ മുന്നണിക്ക് നൽകിയതെന്നും എന്നാൽ തിരുവനന്തപുരത്തെ ബിജെപി വിജയം കോൺഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണ് ഈ വിജയമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇത് ജനങ്ങൾ യുഡിഎഫിന് സമ്മാനിച്ച വിജയമാണ്. സർക്കാരിൻ്റെ ഭരണസംവിധാനങ്ങൾ
പാനൂരിലെ വടിവാൾ ആക്രമണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
പാനൂരിലെ വടിവാൾ ആക്രമണത്തിൽ 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, സച്ചിൻ, ആഷിക്, ജീവൻ എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. പാനൂരിൽ വാളുമായി യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവർത്തകർ ഒരാൾക്കുനേരെ വടിവാൾ വീശുകയും കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ചെയ്തു. പോലീസ് വാഹനം തകർത്തത് ഉൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പാനൂരിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.