അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി
‘പെൻഷൻ വാങ്ങി തിന്നിട്ട് ജനങ്ങൾ നന്ദികേട് കാണിച്ചു’ എന്ന പരാമർശം പിൻവലിച്ച് എം.എം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ നിലപാട് തിരുത്തി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആണ് വോട്ടര്‍മാരെ അദ്ദേഹം കടുത്തഭാഷയില്‍ അപമാനിച്ചത്. അത്തരം പരാമര്‍ശം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻ്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻ്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ കളികൾ ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. മുൻനിര ബാറ്റർമാരുടെ പരാജയമാണ് കഴിഞ്ഞ കളിയിലെ തോൽവിക്ക് കാരണം. ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച് തിളങ്ങിയ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽനിന്ന് തന്നെ മാറ്റിയാണ് ഗില്ലിനെ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും നായകനായ ഗില്ലിനെ ട്വന്റി 20യിലും ക്യാപ്റ്റൻ
ദലൈലാമ കർണാടകയിലെ ടിബറ്റൻ കേന്ദ്രത്തിൽ
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെത്തി. കർണാടക ഹുബ്ബള്ളി വിമാനത്താവളത്തിൽ ആശ്രമം മേധാവികളും ജില്ലാഭരണകൂടവും ചേർന്ന് സ്വീകരിച്ചു. ദലൈലാമ ഒന്നരമാസത്തോളം ഡ്രിപങ് ഗൊമാങ് ആശ്രമത്തിൽ കഴിയും. ആശ്രമത്തിൽ ദലൈലാമയ്ക്ക് ഉജ്ജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ ജനുവരിയിലും ദലൈലാമ കർണാടകത്തിലെത്തിയിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ; വി.വി.രാജേഷും ആർ.ശ്രീലേഖയും പരിഗണനയിൽ
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ബിജെപി. വി.വി. രാജേഷ്, ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. വി.വി. രാജേഷിനെ മേയറായാൽ, ആർ. ശ്രീലേഖയെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കും. പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണ വി.വി. രാജേഷിന് അനുകൂലമാണ്. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്. ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ വിജയിച്ചത്. അന്തിമ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും. സാധാരണ കൗൺസിലറായി
കൊച്ചി മേയർ: ദീപ്തി മേരി വർഗീസിന് സാധ്യത
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം വൻ മുന്നേറ്റമുണ്ടാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കൊച്ചി കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ എത്രയുവേഗം പ്രഖ്യാപിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് യു ഡി എഫ്. മേയർ സ്ഥാനാർത്ഥിയായി ദീപ്തി മേരി വർഗീസ് ആണ് പ്രഥമ പരിഗണനയിൽ ഉള്ളത്. ഷൈനി മാത്യു, വി.കെ. മിനിമോൾ എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിലായിരിക്കും നിർണായക തീരുമാനമുണ്ടാകുക. എറണാകുളം ജില്ലയിൽ മിന്നുന്ന വിജയമാണ് യുഡിഎഫ് നേടിയത്.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിൽ ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും തലസ്ഥാന നഗരത്തിൽ എൻ.ഡി.എയ്ക് മേൽക്കൈ നേടാനായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. -മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫിൻ്റെ
ബെംഗളൂരുവിൽ അന്തരിച്ചു
കെ.ജി.ഹള്ളിയിൽ അബി കേറ്ററേർസ് എന്ന സ്ഥാപനത്തിൻ്റെ ഉടമ സി.കുമാർ (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശിയാണ്. കെ.ജി.ഹള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ : ഷൈനി, മകൻ : അഭി. മൃതദേഹം 1 മണി വരെ കെ.ജി.ഹള്ളിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ലക്ഷ്മിപുരയിലുള്ള വൈദ്യുതി ശ്മാനത്തിൽ.
അന്തർ-സംസ്ഥാന ബസുകളിൽ മിന്നൽ പരിശോധന; എംഡിഎംഎയും കഞ്ചാവും പിടികൂടി
കൊല്ലം ബീച്ച് പരിസരത്തുനിന്ന് എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ അറസ്റ്റിലായി. കൊല്ലം മാങ്ങാട് സ്വദേശി അരുൺ രാജ് (29) ആണ് അറസ്റ്റിലായത്. അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് കൊല്ലം എക്സൈസ് റേഞ്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 17.365 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തെന്ന് എക്സൈസ് പറഞ്ഞു. പ്രതി വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 3.5
ക്രിസ്‌മസ് കാരൾ മത്സരം ഇന്ന്
മൈസൂരു കാർമൽ കാത്തലിക്ക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്‌മസ് കാരൾ മത്സരം ഇന്ന് രാവിലെ നടക്കും. സിദ്ധാർഥ് നഗറിലെ തെരേഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ 8.30ന് മത്സരം ആരംഭിക്കും. സിയാൽ എംഡി എസ്. സുഹാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഇമെരിറ്റസ് ഡോ. തോമസ് ആൻ്റണി വാഴപ്പിള്ളി, സിഎംഐ സെയ്ൻ്റ് പോൾസ് പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ പയ്യംമ്പള്ളിൽ എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി എം.കെ.ജോണി അറിയിച്ചു. ഫോൺ: 9448576371.
കണ്ണൂരില്‍ വടിവാള്‍ പ്രകടനവുമായി സിപിഎം; സംഭവം കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ
കണ്ണൂരില്‍ വടിവാള്‍ പ്രകടനവുമായി സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് സംഭവം. പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. യുഡിഎഫ് പ്രകടനത്തിനുനേരെയും ആക്രമണം ഉണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. സമീപത്തുള്ള വീടുകളിലെ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു. പ്രകടമായി എത്തിയ സിപിഎം പ്രവർത്തകർ ഒരു ലീഗ് പ്രവർത്തകന്‍റെ വീട്ടിൽ കടന്നു കയറുകയും വീട്ടിലുണ്ടായിരുന്ന ഒരാൾക്കുനേരെ വടിവാൾ വീശുകയും ചെയ്തു.