തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിൽ ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും തലസ്ഥാന നഗരത്തിൽ എൻ.ഡി.എയ്ക് മേൽക്കൈ നേടാനായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. -മുഖ്യമന്ത്രി പറഞ്ഞു.

എൽ.ഡി.എഫിൻ്റെ അടിത്തറ കൂടുതൽ ഭദ്രമാക്കും. ജനങ്ങളുടെ പിന്തുണ നേടി മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്ക് ഇടതുമുന്നണി കടക്കും. ഇടതു സർക്കാരിൻ്റെ വികസനം ജനക്ഷേമ പദ്ധതികൾക്കുള ജന പിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Posts