സര്‍ക്കാരിന് ചെയ്യാവുന്നതിൻ്റെ പരമാവധി ആശമാരുടെ സമരത്തില്‍ ചെയ്തു കഴിഞ്ഞെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ആശമാരുടെ നിവേദനം കൈപ്പറ്റിയെന്നും, ഇനി ധാരണയില്‍ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.

ആശമാരുമായി ഇന്നലെയാണ് മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തിയത്. ചര്‍ച്ച പോസിറ്റീവാണെന്നും പ്രതീക്ഷയുണ്ടെന്നുമായിരുന്നു ചര്‍ച്ചക്കു ശേഷം ആശമാര്‍ പറഞ്ഞത്. ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും ശിവന്‍കുട്ടി പറഞ്ഞതായി ആശമാര്‍ പറഞ്ഞിരുന്നു.

ആശമാരുടെ സമരം 58ാം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഓണറേറിയം കൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാവാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശമാര്‍.

Related Posts