തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം വൻ മുന്നേറ്റമുണ്ടാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കൊച്ചി കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ എത്രയുവേഗം പ്രഖ്യാപിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് യു ഡി എഫ്. മേയർ സ്ഥാനാർത്ഥിയായി ദീപ്തി മേരി വർഗീസ് ആണ് പ്രഥമ പരിഗണനയിൽ ഉള്ളത്. ഷൈനി മാത്യു, വി.കെ. മിനിമോൾ എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിലായിരിക്കും നിർണായക തീരുമാനമുണ്ടാകുക. എറണാകുളം ജില്ലയിൽ മിന്നുന്ന വിജയമാണ് യുഡിഎഫ് നേടിയത്.