തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ബിജെപി. വി.വി. രാജേഷ്, ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. വി.വി. രാജേഷിനെ മേയറായാൽ, ആർ. ശ്രീലേഖയെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കും.

പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണ വി.വി. രാജേഷിന് അനുകൂലമാണ്. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്. ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ വിജയിച്ചത്. അന്തിമ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

സാധാരണ കൗൺസിലറായി തുടരുന്നതിലാണ് സന്തോഷമെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചിരുന്നു. ആകെയുള്ള 101 വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണമുറപ്പിച്ചത്.

Related Posts