ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെത്തി. കർണാടക ഹുബ്ബള്ളി വിമാനത്താവളത്തിൽ ആശ്രമം മേധാവികളും ജില്ലാഭരണകൂടവും ചേർന്ന് സ്വീകരിച്ചു. ദലൈലാമ ഒന്നരമാസത്തോളം ഡ്രിപങ് ഗൊമാങ് ആശ്രമത്തിൽ കഴിയും. ആശ്രമത്തിൽ ദലൈലാമയ്ക്ക് ഉജ്ജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ ജനുവരിയിലും ദലൈലാമ കർണാടകത്തിലെത്തിയിരുന്നു.

Related Posts