കേരളസമാജം ദുരവാണി നഗർ 68-ാമത് വാർഷിക പൊതുയോഗം പുതിയ പ്രവർത്തക സമിതി തെരഞ്ഞെടുത്തു. പ്രസിഡൻ്റായി മുരളീധരൻ നായർ, വൈസ് പ്രസിഡൻ്റായി എം.പി വിജയൻ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, ട്രഷററായി എം.കെ ചന്ദ്രൻ, എജുക്കേഷണൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്‍റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, ജോണി പി.സി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ബാലകൃഷ്‌ണ പിള്ള, രാധാകൃഷ്ണൻ ഉണ്ണിത്താൻ, എ.യു രാജു, വിശ്വനാഥൻ എസ്, ഇ പ്രസാദ്, പുരുഷോത്തമൻ നായർ, സുഖിലാൽ, പവിത്രൻ എന്നിവരാണ് സോണൽ സെക്രട്ടറിമാർ. സന്തോഷ് നായർ, സയ്‌ദ് മസ്‌താൻ ശ്രീകുമാരൻ, കെ അനിൽകുമാർ, സതീഷ്. എസ്, എം.എൻ ജയകൃഷ്‌ണൻ, എൻ.കെ സുനിൽകുമാർ. പി, രമേഷ് രാധാകൃഷ്‌ണ, ചന്ദ്രമോഹൻ, ടി.വി, രവീന്ദ്രൻ, പി. രാജീവൻ, കെ.ആർ ഡോഷി മുത്തു, എം ഹനീഫ്, സി.പി ശശികുമാർ, ആർ വേണുഗോപാൽ, ബി അരവിന്ദാക്ഷൻ നായർ, കെ.കെ രാജേ ന്ദ്രൻ, എം.എ ഭാസ്കരൻ, പി.ബി വിജയകുമാർ, എസ് സുരേഷ്കുമാർ, സി.ആർ രാഗേഷ് കൃഷ്ണൻ, ശിവ കുമാർ മുത്താറ്റ്, ബി രഘുരാജ് കുറുപ്പ് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ
കെ മുരളി, പി കൃഷ്ണനുണ്ണി, അനീഷ് ഓച്ചിറ, മധു എന്നിവരെയും, ടി രവീ ന്ദ്രൻ സ്മാരക ദുരിതാശ്വാസ സഹായ നിധിയുടെ കമ്മിറ്റിയിലേക്ക് പി.എൻ രാധാകൃഷ്ണപിള്ള, പി ബാല സുബ്രമണ്യം, വി.വി രാഘവൻ എന്നിവരെ ഇന്‍റെർണൽ ഓഡിറ്റർമാരായും തെരഞ്ഞെടുത്തു. മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സമാജം റിപ്പോർട്ട്, ജുബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോർട്ട്, വാർഷിക വരവുചെലവ് കണക്കുകൾ, ഇൻഡിപെൻഡൻ്റ് ഓഡിറ്റ് റിപ്പോർട്ട്, ഇൻ്റേണൽ ഓഡിറ്റ് റിപ്പോർട്ട്, ലൈബ്രറി റിപ്പോർട്ട് എന്നിവയും 40.50 കോടിയുടെ വാർഷിക ബജറ്റും അംഗീകരിച്ചു.