ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂർത്തിയും ജാതിസർവേ ബഹിഷ്കരിച്ചതിനെതിരേ കർണാടക മുഖ്യമന്ത്രി രംഗത്ത്. ഇത് മുഴുവൻ ജനസംഖ്യയുടെയും കണക്കെടുപ്പാണെന്നും പിന്നാക്കവിഭാഗങ്ങൾക്കായുള്ള സർവേയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂർത്തിയും ബഹിഷ്‌കരിച്ചിരുന്നു. തങ്ങൾ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുന്നവരല്ലെന്നും വിവരങ്ങൾ നൽകാൻ താത്പര്യമില്ലെന്നും വ്യക്തമാക്കികൊണ്ട് ഇവർ സർവേ സർവേ ബഹിഷ്കരിച്ചിരുന്നു.

“ഇത് മുഴുവൻ ജനസംഖ്യയുടെ കണക്കെടുപ്പാണ്. ഇത് പിന്നാക്കവിഭാഗ സർവേയല്ല. അവർക്ക് അത് മനസിലായിട്ടില്ലെങ്കിൽ എനിക്ക് എന്തുചെയ്യാനാകും? ഇത് പിന്നാക്കവിഭാഗ സർവേയല്ലെന്ന് ഒരു ഇരുപതുതവണയെങ്കിലും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പലതവണ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതിനുശേഷവും നാരായണമൂർത്തിയും സുധാമൂർത്തിയും ഇത് പിന്നാക്കസർവേയാണെന്ന് കരുതുന്നു. അത് തെറ്റാണ്. കേന്ദ്രസർക്കാരും സർവേ നടത്തുന്നുണ്ട്. അപ്പോൾ അവർ എന്തുചെയ്യും? അവർക്ക് ലഭിച്ചിരിക്കുന്നത് തെറ്റായ വിവരങ്ങളാകാം” – സിദ്ധരാമയ്യ വ്യക്തമാക്കി.

Related Posts