കെപിടിസിഎല്ലിൻ്റെ അറ്റകുറ്റപ്പണികളും അടിയന്തര പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ നവംബർ 19 വ്യാഴാഴ്ച (നാളെ) ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. പ്രധാനമായും 66/11 കെ.വി. എൽ.ആർ.ബണ്ടെ സബ്‌സ്റ്റേഷൻ പരിധിയിൽ ആണ് വൈദ്യുതി മുടക്കം ഉണ്ടാവുക.

രാവിലെ 11 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:
66/11 കെ.വി. എൽ.ആർ.ബണ്ടെ സബ്‌സ്റ്റേഷൻ

കാവൽബൈരസന്ദ്ര, എൽ.ആർ. ബണ്ടെ മെയിൻ റോഡ്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, അംബേദ്കർ മെഡിക്കൽ കോളജ് പരിസരം, സുൽത്താൻപാളയ, രംഗനഗർ, കനകനഗർ, കെ.എച്ച്.ബി. മെയിൻ റോഡ്, ഭുവനേശ്വരി നഗർ, ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി, കെ.ജെ. കോളനി, ആദർശ് നഗർ, വി. നാഗേനഹള്ളി, പെരിയാർ നഗർ, പെരിയാർ സർക്കിൾ, ഷാംപുര, കുശാൽ നഗർ, മോദി റോഡ്, മോദി ഗാർഡൻ, ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഷുഗർ മാണ്ടി, സാൾട്ട് മാണ്ടി, മുനേശ്വര നഗർ, ഇതിനുപുറമെ സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

എലിറ്റ പ്രൊമേനേഡ് അപ്പാർട്ട്മെന്റുകൾ, കെ.ആർ. ലേഔട്ട്, ശാരദാനഗർ, ചുഞ്ചനഗട്ട, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ 2. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി മുടങ്ങും.

Related Posts