ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമ്മാതാക്കളുടെ ഉത്പന്നങ്ങളുമായി എ.കെ.എസ്.സർജ്മെഡ് ഡിസ്ട്രിബ്യുഷൻ (AKS Surgmed Distribution) ബാംഗ്ലൂർ ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു.
പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂൺ ഉദ്‌ഘാടനം നിർവഹിച്ചു.
ഇന്ത്യയിലെയും വിദേശത്തെയും അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള ഏറ്റവും മികച്ച സർജിക്കൽ ഉപകരണങ്ങൾ ബാംഗ്ലൂരിൽ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നു കമ്പനി ഡയറക്ടർമാരായ ശോഭന അനിൽകുമാർ, അശ്വിൻ, അക്ഷയ് അനിൽകുമാർ തുടങ്ങിയവർ അറിയിച്ചു.
ജെയിംസ് പിജെ, ലിജു പി കെ, സനൂപ് കൊക്കൂൺ, സഹദേവൻ കെ, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.