അടുത്തയാഴ്ച മുതൽ ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ സാധ്യത. ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ച) ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.

രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.

Related Posts