നഗരസഭയിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. വൈകാതെ താൻ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ വിജയം ബിജെപിക്ക് ഒരു വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. വിജയത്തെ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു.1987-ൽ അഹമ്മദാബാദ് കോർപ്പറേഷൻ പിടിച്ചെടുത്ത ശേഷമാണ് ബിജെപി പിന്നീട് ഗുജറാത്തിൽ ഭരണം നേടിയതെന്ന ചരിത്രപരമായ നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.