നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിൻ്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേമം ബി ജെ പിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. നേരത്തേ ഒരാജഗോപാലിലൂടെ സംസ്ഥാനത്ത് ആദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന മണ്ഡലമാണ് ഇത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ മത്സരിച്ചെങ്കിലും ത്രികോണ പോരിൽ സി പി എം സ്ഥാനാർത്ഥി വി ശിവൻകുട്ടി ജയിച്ചുകയറുകയായിരുന്നു.

Related Posts