മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയുടെ വാർഡ്തല കാരൾ മത്സരത്തിൽ സെൻറ് ആന്റണീസ് വാർഡ് ജേതാക്കളായി. സെൻ്റ് ഫ്രാൻസിസ് അസീസി വാർഡ്, സെൻ്റ് മേരീസ് വാർഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻ്റ് വികാരി ഫാ.ടോജിത് പള്ളിപ്പുറത്ത്, ജയൻ ജേക്കബ്, ഐപ്പച്ചൻ ഇരുമ്പൻ, നീനു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.

