ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല. ഡ്രൈവറും ക്‌ളീനറും മാത്രമാണ് ഉണ്ടായിരുന്നത്.
ബസ്സിന്‌ തീപിടിച്ചതോടെ രണ്ടുപേരും പുറത്തിറങ്ങി. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.

Related Posts