പരിസ്ഥിതി സൗഹൃദ സന്ദേശവുമായി പ്രിംറോസ് റോഡ് മാർത്തോമ്മാ ഇടവക; പഴയ സാരികൾ കൊണ്ട് നിർമ്മിച്ചത് 25 അടിയുടെ കൂറ്റൻ ക്രിസ്‌തുമസ് ട്രീ
ഇത് വെറുമൊരു ക്രിസ്‌തുമസ് ട്രീയല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കരുതലിൻ്റെയും സർഗ്ഗാത്മകതയുടെയും വിസ്മയക്കാഴ്ചയാണ്. ബെംഗളൂരു പ്രിംറോസ് റോഡ് മാർത്തോമ്മാ ഇടവകയാണ് ഇത്തവണത്തെ ക്രിസ്‌തുമസ് ആഘോഷങ്ങളിൽ വിപ്ലവകരമായ ഒരു പരിസ്ഥിതി സൗഹൃദ മാതൃക തീർത്തിരിക്കുന്നത്. ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്‌തുമസ് ട്രീയാണ് ഇപ്പോൾ ബെംഗളൂരുവിലെ സംസാരവിഷയം. വർഷങ്ങളായി തുടർന്നുപോരുന്ന പ്രകൃതി സൗഹൃദ പാരമ്പര്യം ഇത്തവണയും പള്ളി
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ജാര്‍ഖണ്ഡ് ജേതാക്കള്‍
ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ജേതാക്കള്‍. ഫൈനലില്‍ ഹരിയാനയെ 69 റണ്‍സിന് പരാജയപ്പെടുത്തി കിരീടം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. ഇത് മറികടക്കാനിറങ്ങിയ ഹരിയാന പോരാട്ടം 18.3 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടിയ ജാര്‍ഖണ്ഡിൻ്റെ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ കളിയിലെ താരമായി.
അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ നൽകി ദിവാകറും ദേവപ്രായാഗും
അവയവദാനത്തിലൂടെ പന്ത്രണ്ട് പേർക്ക് പുതുജീവൻ പകർന്ന് ഒൻപത് വയസ്സുകാരൻ ദേവപ്രായാഗും കവടിയാർ സ്വദേശി ദിവാകറും യാത്രയായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മസ്തിഷ്ക മരണം സംഭവിച്ച ഇവരുടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ദാനം ചെയ്തത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ദേവപ്രായാഗിന് ഗുരുതരമായി പരിക്കേറ്റത്. ഇതേ അപകടത്തിൽ കുട്ടിക്ക് തൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനെയും കുടുംബ സുഹൃത്തിനെയും നഷ്ടമായിരുന്നു. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ദേവപ്രായാഗിൻ്റെ
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി മുഖ്യാതിഥി
വിലക്കും പ്രതിഷേധവും ഒടുവിൽ കീഴടങ്ങലും കണ്ട കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെ മേള പ്രതിസന്ധിയിലായിരുന്നു. കടുത്ത പ്രതിഷേധമായിരുന്നു പിന്നീട കണ്ടത്. കേന്ദ്രം വിമർശനത്തിന് പിന്നാലെ ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽക്കുകയായിരുന്നു. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, കേന്ദ്രം നിലപാട്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും
64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. തൃശൂർ ജില്ലയിൽ തേക്കിൻകാട് മൈതാനിയിൽ ജനുവരി 14 മുതൽ 18 വരെ നടക്കുന്ന പ്രധാന വേദിയായ എക്‌സിബിഷൻ ഗ്രൗണ്ടിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, റവന്യു മന്ത്രി കെ.രാജൻ എന്നിവർ പങ്കെടുക്കും. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ ഉച്ചയ്ക്ക് 12ന് സംസ്ഥാന കലോത്സവ ലോഗോ
കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
ഇന്നലെ നടത്താനിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം കേന്ദ്ര ഇടപെടലിനെത്തുടർന്ന് മാറ്റിവച്ചു. പുരസ്കാരങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രഖ്യാപനം നീട്ടിവച്ചതായി അധികൃതർ പിന്നീട് അറിയിക്കുകയായിരുന്നു. പ്രഖ്യാപനം അഡ്മിനിട്രേറ്റീവ് കാരണങ്ങൾകൊണ്ടാണു നീട്ടിവയ്ക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനുമായ കെ.പി.രാമനുണ്ണി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ഇത്തരമൊരു ഇടപെടലുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും സാഹിത്യ അക്കാഡമിയുടെ പാരമ്പര്യത്തിനു വിരുദ്ധമായിട്ടുള്ള കാര്യമാമാണ് ഇതെന്നും പ്രഖ്യാപനം ഉപേക്ഷിച്ചതു ശരിയല്ലെന്നും
ബെംഗളൂരുവിൽനിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
മൈസൂർ നഞ്ചൻകോടിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരും സുരക്ഷിതരാണ്. ബെംഗളൂരുവിൽനിന്നു കോഴിക്കോടേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. കെഎസ്ആർടിസിയുടെ കെഎൽ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. ബസ് പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്.
ബെംഗളൂരുവിൽ വിദ്യാർഥിനി കുട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരുവിൽ ബികോം വിദ്യാർഥിനി കുട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മാഗഡി സ്വദേശികളായ ചേതൻ (28), വികാസ് (25), പ്രശാന്ത് (19) എന്നിവരെ അറസ്റ്റുചെയ്തു. വികാസും പ്രശാന്തും വിദ്യാർഥികളാണ്. ഇവരുടെ സുഹൃത്ത് ചേതൻ ഇലക്ട്രീഷ്യനായി ജോലിചെയ്യുകയാണ്. പ്രണയം നടിച്ച് വികാസ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിപ്പിക്കുകയും പെൺകുട്ടി അറിയാതെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയതായും പോലീസ് പറഞ്ഞു. ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ദൃശ്യം മൊബൈൽഫോണിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ വിളിച്ചുവരുത്തുകയും മൂന്നുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന്
ക്രിസ്‌മസ് അവധി; തിരുവനന്തപുരത്തേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി
ക്രിസ്‌മസ് – പുതുവത്സര അവധിക്കാലത്തെ തിരക്കുപരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ദക്ഷിണ റെയിൽവേ ഒരു സ്പെഷ്യൽ തീവണ്ടികൂടി അനുവദിച്ചു. ബാംഗ്ളൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് തിരിച്ച് ബാംഗ്ളൂരിലേക്കും ഓരോ ട്രിപ്പാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ നാളെ വൈകിട്ട് മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ 21-ന് രാവിലെ 9.30-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തും.
പയ്യന്നൂര്‍ ദേശീയ പാതയിൽ ടാങ്കർ ലോറിക്കടിയിൽപെട്ട് യുവതി മരിച്ചു
ദേശീയപാതയിൽ കണ്ടോത്ത് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരിയും അന്നൂരിലെ യോഗേഷിൻ്റെ ഭാര്യയുമായ കെ.കെ.ഗ്രീഷ്മ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. മഹാദേവ ഗ്രാമത്തിലെ കെ.കെ. ഗീതയുടെയും മധുസൂദനൻ്റെയും മകളാണ്. ഇന്ന് രാവിലെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ ടാങ്കർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഗ്രീഷ്മയെ പരിയാരത്തെ