എറണാകുളത്ത് ഗർഭിണിയെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ച സംഭവം, നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ സിഐ മർദ്ദിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകി. സംഭവത്തിൽ അടിയന്തമായി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപിയും നിർദ്ദേശം നൽകി. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു വർഷത്തില്‍ കൂടുതലായി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയ യുവതിക്ക് ഹൈക്കോടതി നിർദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നിലവിൽ അരൂർ എസ്എച്ച്ഒ ആയ
യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
സിയാബാദിലെ രാജ്നഗറിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. അജയ് ഗുപ്ത(35), അക്രിതി ഗുപ്ത(30) എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. യുവതി വാടകക്ക് നൽകിയ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. പോലീസ് വാടകക്ക് താമസിച്ച ദമ്പതികളെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. മാസങ്ങളായി വാടക നൽകാത്തതിനാൽ പണം ചോദിക്കാനാണ് 32കാരിയായ യുവതി ഫ്ളാറ്റിലെത്തിയത്. യുവതി വീട്ടിൽ തിരിച്ചെത്താതായതോടെ സംശയം തോന്നിയ വീട്ടുജോലിക്കാരി വാടകക്കാർ
2026ലെ കലണ്ടർ പ്രകാശനം ചെയ്തു
സംഘമിത്ര കർണ്ണാടകയുടെ 2026ലെ കലണ്ടർ പ്രകാശനം ചെയ്തു. രണ്ടാം ശബരിമലയെന്നു വിശേഷിപ്പിക്കുന്ന ഈ മഹാനഗരത്തിലെ ഏക സുവർണ ഗർഭഗ്രഹ ക്ഷേത്രമായ ജാലഹള്ളി അയ്യപ്പക്ഷേത്രം തിരുനടയിൽ വച്ച് മേൽശാന്തിയിൽ നിന്നും പൂജിച്ചു വാങ്ങിയ ആദ്യ കലണ്ടർ സംഘമിത്ര കർണ്ണാടക പ്രസിഡണ്ട് ആർ ആർ രവി ക്ഷേത്രം പ്രസിഡണ്ട് ജെ സി വിജയന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. 2013ലെ വിജയദശമി ദിനത്തിൽ കർണ്ണാടക മുൻ മുഖ്യമന്ത്രി ബി എസ് എഡിയൂരപ്പയുടെ അനുഗ്രഹാശിസുകളോടെ തുടക്കം
പാലക്കാട്ടെ വീട്ടിൽ നിന്ന് മോഷണ മുതലുമായി കടന്നുകളഞ്ഞ പ്രതിയെ എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പോലീസ് പിടികൂടി
പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്ന് സ്വർണ്ണമടക്കമുള്ള മോഷണ മുതലുമായി മുങ്ങിയ പ്രതിയെ എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പോലീസ് പിടികൂടി. പ്രതിയെക്കുറിച്ച് പാലക്കാട് സൗത്ത് പോലീസ് ആൾ ഇന്ത്യ കെ.എം.സി.സി ജ.സെക്രട്ടറി എംകെ നൗഷാദിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ ബംഗളുരു എസ് എം.വി.ടി റൈൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 10:30 ന് ട്രെയിനിൽ ആസാമിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങവെയാണ്
കർണാടകയിലെ ഷിമോഗയിൽ പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ സ്വർണമാല മോഷണം പോയി
കർണാടകയിലെ ഷിമോഗയിൽ പ്രതിഷേധക്കാരെ നീക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ അഞ്ച് പവൻ്റെ മാല മോഷണം പോയി. പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. എസ്ഐ അമൃത ഭായിയുടേതാണ് സ്വർണമാല. കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരെ കർണാടകയിൽ വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രം റദ്ദാക്കിയ നടപടിയും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഷിമോഗയിൽ ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയവരെ
പാലക്കാട് ധോണിയിൽ കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
പാലക്കാട് ധോണിയിൽ കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ധോണി-മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റ് പരിസരത്താണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കാറിൽ വന്നയാൾ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് പോലീസിനു വിവരം ലഭിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.
കരൂർ ദുരന്തത്തിന് ശേഷം ഉള്ള ആദ്യത്തെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്
കരൂർ ദുരന്തത്തിന് ശേഷം ആദ്യത്തെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ ആണ് ഡിഎംകെ എന്ന് യോഗത്തിൽ വിജയ് പറഞ്ഞു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം. എംജിആറും അണ്ണാദുരൈയും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിൻ്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെയെ ടിവികെയുടെ അതിശക്തമായി വിമർശിച്ചു. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തി ഇല്ലെന്നും വിജയ് പറഞ്ഞു. ഡിഎംകെയുടെ വിമർശനങ്ങൾക്ക് മറുപടി നൽകിയ
കണ്ണൂർ കോർപ്പറേഷൻ മേയറായി പി. ഇന്ദിര; ഡിസിസി യോഗത്തിൽ അന്തിമ തീരുമാനം
കണ്ണൂർ കോർപ്പറേഷൻ്റെ പുതിയ മേയറായി പി. ഇന്ദിരയെ നിശ്ചയിച്ചു.നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിക്കുകയായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ പേരും അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സീനിയോറിറ്റിയും പ്രവർത്തന പരിചയവും ഇന്ദിരയ്ക്ക് തുണയായി. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമാണ്. പയ്യാമ്പലം ഡിവിഷനിൽ നിന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിമത ഉൾപ്പെടെ നാല് സ്ഥാനാർത്ഥികൾക്കെതിരെ 48 വോട്ടിൻ്റെ
രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞു കൊണ്ടായിരുന്നു രണ്ട് വട്ടവും ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബർ 15ന് കേസ് പരിഗണിക്കുന്നതിനാണ് ആദ്യം മാറ്റിയത്. ഡിസംബർ 15നായിരുന്നു കേസ്
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.