ഇന്നലെ നടത്താനിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം കേന്ദ്ര ഇടപെടലിനെത്തുടർന്ന് മാറ്റിവച്ചു. പുരസ്കാരങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രഖ്യാപനം നീട്ടിവച്ചതായി അധികൃതർ പിന്നീട് അറിയിക്കുകയായിരുന്നു. പ്രഖ്യാപനം അഡ്മിനിട്രേറ്റീവ് കാരണങ്ങൾകൊണ്ടാണു നീട്ടിവയ്ക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനുമായ കെ.പി.രാമനുണ്ണി പറഞ്ഞു.
കേന്ദ്രത്തിൽനിന്ന് ഇത്തരമൊരു ഇടപെടലുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും സാഹിത്യ അക്കാഡമിയുടെ പാരമ്പര്യത്തിനു വിരുദ്ധമായിട്ടുള്ള കാര്യമാമാണ് ഇതെന്നും പ്രഖ്യാപനം ഉപേക്ഷിച്ചതു ശരിയല്ലെന്നും സാംസ്കാരിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി.രാമനുണ്ണി പറഞ്ഞു.