ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യും
ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ
ശബരിമല സ്വർണക്കൊള്ള: രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം
ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്റ്റിലായത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ച കമ്പനി ഭണ്ഡാരിയുടേതാണ്. ശില്പലങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനും. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍. അതേസമയം കേസിലെ
സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ബസ് ക്ലീനർ അറസ്റ്റിൽ
മലപ്പുറത്തു ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.കൂടാതെ ആഷിഖിനെയും സഹോദരിയെയും ഒരു സംഘമാളുകൾ വീട്ടിൽ കയറി മർദിച്ചതായും പരാതി ഉണ്ട്. ഇതിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ആഷിഖിനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
ദിലീപിനെതിരെ സംസാരിച്ചതിന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. മുമ്പും ഇത്തരത്തിൽ ഭീഷണി ഉയർന്നിരുന്നു. അന്നും പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് നൽകിയ പരാതിയിൽ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതിജീവിതയെ അവഹേളിച്ച കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ജാമ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപഹസിച്ച സംഭവത്തിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീഷണൽ ഒന്നാം സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസിൽ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യരടക്കം ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് കേസിലെ ഒന്നാം പ്രതി. സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്.
കന്നഡഭാഷാ പഠനക്ലാസിൻ്റെ പുതിയ ബാച്ച് ഡിസംബർ 21ന് ആരംഭിക്കും
വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിൻ്റെ പുതിയ ബാച്ച്, ഡിസംബർ 21 ഞായറാഴ്ച ആരംഭിക്കും. 3 മാസം ദൈർഘ്യമുള്ള കോഴ്‌സിന് ആഴ്ചയിൽ 3 മണിക്കൂറാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 35 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9901041889, 8147212724, 9742853241 വിളിക്കുക.
ശബരിമല സ്വർണക്കൊള്ള, എൻ. വാസു, മുരാരി ബാബു, കെ.എസ് ബൈജു എന്നിവർക്ക് ജാമ്യമില്ല
ശബരിമല സ്വർണക്കൊള്ള, എൻ. വാസു, മുരാരി ബാബു, കെ.എസ് ബൈജു എന്നിവർക്ക് ജാമ്യമില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ വാസുവിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും ജാമ്യം നിഷേധിച്ച് കോടതി വിധി. ശബരിമല സ്വർണക്കൊള്ള ഇ ഡി കേസെടുത്ത് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇ ഡിക്ക് നൽകാൻ
‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദം, മെറ്റയ്ക്ക് കത്തയച്ച് വിഡി സതീശൻ
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന് എതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്ത് നൽകി. ഗാനത്തിൻ്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിന് എതിരെയാണ് സതീശൻ മെറ്റയ്ക്ക് കത്തയച്ചത്. കോടതി നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിൽ ഒരു തെറ്റുമില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്ന് കയറ്റമാണ് എന്നും
കനത്ത പുകമഞ്ഞിനെ തുടർന്ന് ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി
കനത്ത പുകമഞ്ഞ് തുടരുന്ന സാഹചര്യമാണ് ദില്ലിയിൽ ഇപ്പോഴും നിലനിൽക്കുന്നത്. പുകമഞ്ഞിനെ തുടർന്ന് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നും റീഫണ്ട് 7 ദിവസത്തിനകം നൽകുമെന്നും എയർഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചീമേനി സ്വദേശി മുങ്ങിമരിച്ചു
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കയ്യൂർ ചീമേനി സ്വദേശിയായ അനിൽ മുങ്ങി മരിച്ചു. രാത്രി 8 മണിയോടെ മൃതദേഹം കണ്ടെത്തി. ഭാര്യയുമൊത്ത് ക്ഷേത്രത്തിൽ വന്നതായിരുന്നു അനിൽ. കുളിക്കാനിറങ്ങിയ അനിൽ കുളത്തിൽനിന്ന് കയറാത്തതിനെത്തുടർന്ന് ഭാര്യ ബഹളം വെക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.