ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും നാളെ
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റ് ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും നാളെ രാവിലെ 11.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ ജിയോയിൽ നടത്തും. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം നിർവഹിക്കും. ഡോ.ജോർജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കൽ’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യുമെന്നു പ്രസിഡണ്ട് ടി.എ.ക ലിസ്, സെക്രട്ടറി സി.ഡി.ഗബ്രിയേൽ എന്നിവർ അറിയിച്ചു. ഫോൺ: 9731542539.
കർണാടക നിയമസഭയിൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ പാസാക്കി
വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ കർണാടക നിയമസഭയിൽ പാസാക്കി. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ബിൽ പാസാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. പ്രതിപക്ഷത്തിൻ്റെ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്. ഡിസംബർ 4ന് മന്ത്രിസഭ ബിൽ അംഗീകരിച്ചിരുന്നു.ഡിസംബർ 10നാണ് ആഭ്യന്തരമന്ത്രി ജി.പരമേശ്വര സഭയിൽ ബിൽ അവതരിപ്പിച്ചത്. ഒരു സമുദായത്തിനെതിരെയോ, ഒരു വർഗത്തിനെതിരെയോ, ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ഏതെങ്കിലും വ്യക്തിക്കെതിരെയോ, ഒരു കൂട്ടം ആളുകൾക്കെതിരെയോ
ബെംഗളൂരുവിൽ ഡ്യൂട്ടികഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുകയായിരുന്ന വനിതാ ഡോക്ടർക്കുനേരേ അതിക്രമം
ബെംഗളൂരുവിൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുകയായിരുന്ന 28 വയസ്സുള്ള വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം. സോളദേവനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ എജിബി ലേ ഔട്ടിൽ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. അക്രമം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെളുത്തനിറത്തിലുള്ള സ്കൂട്ടറിലെത്തിയയാളാണ് ഡോക്ടറെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാരതീയ ന്യായസംഹിതയുടെ 74-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൈസൂർ കൊട്ടാരത്തിലെ 10 ദിവസത്തെ പുഷ്പമേള ഇന്ന് ആരംഭിക്കും
മൈസൂർ കൊട്ടാരത്തിൽ മാഗി ഉത്സവത്തിന്റെ ഭാഗമായി 10 ദിവസത്തെ പുഷ്പമേള ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം 4ന് ഡോ. എച്ച്.സി.മഹാദേവപ്പ ഉദ്ഘാടനം ചെയ്യും.ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ച് നിർമ്മിച്ച ശൃംഗേരിയിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ പുഷ്പ മാതൃകയാണ് ഈ വർഷത്തെ പ്രധാന ആകര്ഷണം. ദിവസവും ആദ്യ സന്ദർശനം നടത്തുന്ന 50 പേർക്ക് മുല്ലപ്പു, കറ്റാർ വാഴ, തുളസി, വെറ്റില, എന്നിവയുടെ തൈകൾ സമ്മാനമായി ലഭിക്കും. കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഛോട്ടാ ഭീം,
പാർലമെൻററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നു;എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രൻ പാർലമെൻററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നന്നായി ഗൃഹപാഠം ചെയ്‌തിട്ടാണ് അദ്ദേഹം സഭയിലെത്തുന്നത്. – പ്രധാനമന്ത്രി പറഞ്ഞു. പ്രേമചന്ദ്രൻ തങ്ങൾക്ക് മാതൃകയാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. പാർലമെന്റിൻ്റെ ശീതകാല സമ്മേളനം പൂർത്തിയായശേഷം സ്‌പീക്കർ ഓം ബിർള ലോക്‌സഭയിലെ നേതാക്കൾക്ക് നൽകിയ ചായ സത്‌കാരത്തിലായിരുന്നു പ്രധാനമന്ത്രിയുടെയും പ്രിയങ്കാഗാന്ധിയുടെയും അഭിനന്ദനം. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ എന്നിവരും പ്രേമചന്ദ്രൻ്റെ
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം
അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പ്രതികാരമായി കഴിഞ്ഞ ദിവസം സിറിയയിലെ ഡസൻ കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയതായി യുഎസ്. സിറിയയിലെ സുരക്ഷാ സേനയുടെ പങ്കാളിത്തത്തോടെ, ഇസ്ലാമിക് സ്റ്റേറ്റ് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന സമീപ മാസങ്ങളിൽ സിറിയയിൽ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും നടത്തിയിരുന്നു. മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ്
തൊഴിലുറപ്പ് ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തൊഴിലുറപ്പ് ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയമത്തിലെ പല വ്യവസ്ഥകളും സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അതീവ ആശങ്കയുണ്ടാക്കുന്നവയാണെന്നും കത്തിൽ പറയുന്നു. ഭേദഗതി മൂലം കേരളത്തിന് പ്രതിവർഷം 3500 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നുണ്ട്.
അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ
അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് ലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു മറുപടി ബാറ്റിങ്ങിൽ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 139 റൺസെടുത്തു. ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായി എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിധികർത്താക്കൾ വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരിക്കുമെന്നും തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കുമെന്ന് സിദ്ധരാമയ്യ
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്ന തരത്തിൽ വന്ന വാർത്ത തള്ളി സിദ്ധരാമയ്യ. ഈക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞ് സ്ഥാനത്ത് നിന്ന് മാറി ഡി.കെ.ശിവകുമാറിന് അവസരം നൽകുമെന്ന തരത്തിൽ വന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൊൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സിദ്ദരാമയ്യയുടെ പ്രതികരണം. “മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ല. അതിന്റെ ആവശ്യം ഇല്ല. ഹൈക്കമാൻഡ് പറഞ്ഞാൽ മാറും. അല്ലാതെ