ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ർ​ണം കൈ​മാ​റി​യ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം​വാ​ങ്ങി​യ ബെ​ല്ലാ​രി ഗോ​വ​ർ​ധ​ന​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ച കമ്പനി ഭണ്ഡാരിയുടേതാണ്. ശില്പലങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനും. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍.

അതേസമയം കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഉത്തരവിൽ ഗുരുതര പരാമര്‍ശങ്ങളുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സം​ര​ക്ഷ​ക​ര്‍ ത​ന്നെ വി​നാ​ശ​ക​രാ​യി മാ​റി​യ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. കേ​സ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് മുന്നറിയിപ്പും നൽകി.

Related Posts