കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയായി ആരെ ആക്കിയാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരെ മുഖ്യമന്ത്രിയാക്കണം. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടേ. വി ഡി സതീശനോടുള്ള വിയോജിപ്പ് തെരഞ്ഞെടുപ്പില്‍ കാണിച്ചിട്ടില്ല. സമദൂരനിലപാടാണ് സ്വീകരിച്ചത്. അതേസമയം അദ്ദേഹത്തിൻ്റെ നിലപാടിനോട് ഇപ്പോഴും വിയോജിപ്പുണ്ട്. തിരുത്താന്‍ ഞാന്‍ പറയില്ല. മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ സ്വീകരിക്കും’, സുകുമാരന്‍ നായര്‍ പറഞ്ഞു.

ചിലരൊക്കെ അവരുടെ മിടുക്ക് കൊണ്ടുള്ള വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും ജനം പൊറുതിമുട്ടി മാറ്റം വരാന്‍ ചെയ്ത വോട്ടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസിനും യുഡിഎഫിനും ആ വോട്ട് പ്രതിഫലിച്ചെന്നും ഉറച്ച കോട്ടകളില്‍ ആളുകള്‍ തിരിഞ്ഞു വോട്ട് ചെയ്‌തെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണവിരുദ്ധ വികാരമല്ലെന്നും രാഷ്ട്രീയമായ ആഭ്യന്തര പ്രശ്‌നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Related Posts