സ്പീക്കറെ പുറത്താക്കാൻ പ്രമേയവുമായി പ്രതിപക്ഷം
ലോക്സഭയിൽ സ്പീക്കറെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു. പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല,രാവിലെ സഭാനടപടികൾ
പി വി അൻവറിനെ സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല’; സണ്ണി ജോസഫിൻ്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ്
പി വി അൻവർ ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളാപ്പളി നടേശനും എൻഎസ്എസും എനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ എൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ
യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ചെന്നൈയിൽ ടി നഗറിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനാണ് വിദ്യാർത്ഥിയായ ഇയാൾ. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെടുകയും ശേഷം കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്ന് യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.
സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് ഒറ്റയടിക്ക് 1640 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് ഒറ്റയടിക്ക് 1640 രൂപ വര്‍ദ്ധിച്ചു. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വില. ഗ്രാമിന് 205 രൂപ വര്‍ദ്ധിച്ച് 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ്ണവിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23 നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണ്ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത്
ശബരിമല സ്വര്‍ണ്ണക്കൊള്ള; അന്വേഷണ വിശദാംശങ്ങൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും; അടൂർ പ്രകാശിനും കടകംപള്ളിക്കും ഇന്ന് നിർണായകം
ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ചോദ്യം ചെയ്തതിന്റെ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് സമർപ്പിക്കും. സ്വമേധയ ഹൈക്കോടതി എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക. നേരത്തെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെൻ്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
ക്യാൻസർ രോഗികൾക്ക് ആശ്വാസമായി കൊച്ചിൻ ക്യാൻസർ ആൻഡ് റിസർച്ച് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കിഫ്ബി വഴി 449 കോടി ചെലവഴിച്ചാണ് ഈ ക്യാൻസർ സെന്റർ നിർമിച്ചിരിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒമ്പത് നില കെട്ടിടം. അർബുദ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സജ്ജമായിരിക്കുന്നത്.
‘ഓർമ്മയിൽ ഒ എൻ വി’; ഓൺസ്റ്റേജ് ജാലഹള്ളി ഒ എൻ വി അനുസ്മരണം സംഘടിപ്പിച്ചു
ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഒ എൻ വി അനുസ്മരണം – ‘ഓർമയിൽ ഒ എൻ വി’ സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ലാസ്യ നൃത്ത ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബാംഗ്ലൂരിലെ സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഓൺസ്റ്റേജ് ജാലഹള്ളി പ്രസിഡണ്ട് കവിരാജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കവിത, ഇന്ദിരാ ബാലൻ, പി. കെ. ശശീന്ദ്ര വർമ്മ, ശാന്തകുമാർ, അനിൽകുമാർ കരുവാറ്റ എന്നിവർ ഒ എൻ വിയെ അനുസ്മരിച്ചു..
നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരൻ ബിഎസ്എഫ് പിടിയിൽ
അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്ഥാൻ പൗരൻ ബിഎസ്എഫ് പിടിയിൽ. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തുവരികയാണ്. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ ഇന്നലെ രാത്രിയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോണിൻ്റെ സുവർണ്ണ സംഗമം ഫെബ്രുവരി 22ന്; ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥി
സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോണിൻ്റെ സുവർണ്ണ സംഗമം ഫെബ്രുവരി 22ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്‌ത സിനിമ താരം ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥി ആയിരിക്കും. കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജ്ജ്, പത്മനാഭ റെഡ്ഢി, സാങ്കിപ്രസാദ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സംഗീത സംവിധായകൻ ജെറി അമൽദേവ്, ആര്യ ദയാൽ
എതിർപ്പ് ശക്തമായി; മെട്രോ നിരക്ക് വർധന നടപ്പാക്കില്ലെന്നു ബിഎംആർസി
ബെംഗളുരു യാത്രക്കാരുടെ എതിർപ്പ് ശക്തമായതോടെ നമ്മ മെട്രോ നിരക്ക് വർധന ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നടപ്പാക്കില്ലെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. ലക്ഷക്കണക്കിനു മെട്രോ യാത്രക്കാർക്ക് ആശ്വാസമാകുന്നതാണു തീരുമാനം. നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യാത്രക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ സ്‌റ്റേഷനുകളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയാണു വർധന നടപ്പാക്കില്ലെന്നു ബിഎംആർസി ഔദ്യോഗികമായി അറിയിച്ചത്.