ക്യാൻസർ രോഗികൾക്ക് ആശ്വാസമായി കൊച്ചിൻ ക്യാൻസർ ആൻഡ് റിസർച്ച് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കിഫ്ബി വഴി 449 കോടി ചെലവഴിച്ചാണ് ഈ ക്യാൻസർ സെന്റർ നിർമിച്ചിരിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒമ്പത് നില കെട്ടിടം. അർബുദ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സജ്ജമായിരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടനം.
കളമശ്ശേരി മെഡിക്കൽ കോളജ് ക്യാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീർണമുള്ള 9 നില കെട്ടിടത്തിൽ റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ അടുത്തഘട്ടം പൂർത്തിയാകുമ്പോൾ 360 കിടക്കകൾ ഇവിടുണ്ടാകും.