ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഒ എൻ വി അനുസ്മരണം – ‘ഓർമയിൽ ഒ എൻ വി’ സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ലാസ്യ നൃത്ത ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബാംഗ്ലൂരിലെ സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഓൺസ്റ്റേജ് ജാലഹള്ളി പ്രസിഡണ്ട് കവിരാജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കവിത, ഇന്ദിരാ ബാലൻ, പി. കെ. ശശീന്ദ്ര വർമ്മ, ശാന്തകുമാർ, അനിൽകുമാർ കരുവാറ്റ എന്നിവർ ഒ എൻ വിയെ അനുസ്മരിച്ചു.. ബിനു.ഒ നന്ദി പറഞ്ഞു.
വി കെ വിജയൻ, ശ്രീലക്ഷ്മി ജയചന്ദ്രൻ, പ്രണവ് ജയചന്ദ്രൻ, ശ്രീമണി, രമേശ് വണ്ടാനം, ശ്രദ്ധ ദീപക്, ബിജുകുമാർ. ആർ. എസ്, നിത്യ രാഹുൽ, പി. കെ. ശശീന്ദ്ര വർമ്മ, ഹരിദാസ്, കെ. ബാബുരാജ്, ജയദേവൻ, ഷൈജു ,ദീപ അനിൽ എന്നിവർ ഓ എൻ വിയുടെ ഗാനങ്ങൾ ആലപിച്ചു. ഉച്ചഭക്ഷണത്തോടെ പരിപാടിക്ക് പരിസമാപ്തിയായി.