കൈരളി നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് നിർമിച്ച കായിക സമുച്ചയത്തിൻ്റെ ഉദ്ഘാടനം 14ന്
കൈരളി നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് മാലൂരിൽ പുതുതായി നിർമിച്ച കായിക സമുച്ചയത്തിൻ്റെ ഉദ്ഘാടനം 14ന് രാവിലെ 10നു കെ.വൈ.നഞ്ചേഗൗഡ എംഎൽഎ നിർവഹിക്കും. കോലാർ എസ്‌പി കാനിക സിക്കാരിവാൾ, രാജ്യാന്തര കായികതാരം ബി.എൽ.ഭാരതി എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് സി.ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു.
വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു
വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് ഷോക്കേറ്റ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 8 വയസ്സുകാരന് പരുക്കേറ്റു
ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് ക്ഷേത്ര സന്ദർശനത്തിന് എത്തിയ തീർഥാടക സംഘത്തിലെ 8 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു പരുക്കേൽപ്പിച്ചു. ചന്നപട്ടണ ബുവള്ളി സ്വദേശി ശ്രേയസ്സിനാണ് പുലിയുടെ ആക്രമണത്തിൽ കൈക്കും കഴുത്തിനും പരുക്കേറ്റത്. വനംവകുപ്പ് ഗാർഡുകൾ വെടിയുതിർത്ത് പുള്ളിപ്പുലിയെ കാട്ടിലേക്ക് ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.കഴിഞ്ഞ മാസവും ഇവിടെ തീർഥാടക സംഘത്തിനു നേരെ പുള്ളിപ്പുലി ആക്രമണം ഉണ്ടായിരുന്നു. പുലിയുടെ ആക്രമണത്തിൽ മണ്ഡ്യ സ്വദേശി പ്രവീൺ(30) കൊല്ലപ്പെട്ടിരുന്നു.
പൊതുപണിമുടക്ക് ആരംഭിച്ചു; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന് ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. സിഐടിയു, ഐഎൻടിയുസി അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.ഇന്ത്യ – യുഎസ് വ്യാപാര കരാർ, പുതിയ ലേബർ
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സംഗമം- ‘ആർദ്രം 2026’ ഫെബ്രുവരി 25ന് തിരുവനന്തപുരത്ത്
വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിക്കുന്ന “ആർദ്രം 2026 – സേവനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മികവിന്‍റെയും ആഗോള സംഗമം” ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വച്ചാണ് മഹാസംഗമം അരങ്ങേറുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളെയും സാമൂഹിക-രാഷ്ട്രീയ പ്രമുഖരെയും ഒരുമിപ്പിക്കുന്ന മഹാസംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ . എ. എൻ. ഷംസീർ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും. .വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ
സാങ്കേതിക തകരാർ: ഹെലികോപ്റ്റർ അടിയന്തരമായി സ്കൂൾ ഗ്രൗണ്ടിൽ ഇറക്കി
സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ അടിയന്തരമായി ഇറക്കി. മുംബൈയിലെ ജുഹുവിൽനിന്നു ഗുജറാത്തിലെ സൂറത്തിലേക്കു പറന്ന നാലുപേരുൾപ്പെട്ട ഹെലികോപ്റ്ററാണ് പൽഘാർ ജില്ലയിലെ വിദ്യാ വൈഭവ് ഹൈസ്കൂളിൽ ഇറക്കിയത്. കെൽവ റോഡ് സ്റ്റേഷനും സഫേലിനും മധ്യേ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ അപായ സൂചന മുഴങ്ങിയതിനെ തുടർന്ന് പൈലറ്റ് ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നു.
തനിസാന്ദ്രയിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു തനിസാന്ദ്രയിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം. സിറ്റി റിസർവ് പോലീസിലെ കോൺസ്റ്റബിളായ നാഗനഗൗഡയുടെ മകളായ വർഷ (രണ്ട്), സഹോദരീപുത്രി ഭാനു (നാല്) എന്നിവരാണ് മരിച്ചത്.നാഗനഗൗഡ കുട്ടികളെ സ്‌കൂട്ടറിൻ്റെ മുൻ സീറ്റിലിരുത്തി പാൽ വാങ്ങിക്കാൻ പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഒരു വളവിലെത്തിയപ്പോൾ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു. ബസ് ഇടിച്ചതോടെ സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ കുട്ടികളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് തന്നെ
ഇന്ന് മെട്രോ – ബി എം ടി സി സർവ്വീസ് മുടങ്ങില്ല
സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പണിമുടക്ക് ബാംഗ്ളൂരിലെ ബസ്, മെട്രോ സർവീസുകളെ ബാധിക്കില്ല. നമ്മ മെട്രോയും ബിഎംടിസിയും പതിവ് പോലെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കർണാടക ആർടിസി സംസ്ഥാനാന്തര സർവീസുകൾ പതിവ് പോലെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.ഓട്ടോ, വെബ് ടാക്സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് നിർത്തിവയ്ക്കില്ല.
കേരളം വേനലിലേക്ക്; പകൽ ചൂട് വർദ്ധിക്കുന്നു
കേരളത്തിൽ പകൽ താപനിലയിൽ ക്രമമായ വർദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലേമാട് ആണ്. 37.1°C ചൂടാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ചൂട് വർധിക്കാനാണ് സാധ്യത. കേരളത്തിൽ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയാണ് ഔദ്യോഗികമായി വേനൽക്കാലമായി കണക്കാക്കുന്നത്. ഇത്തവണത്തെ വേനൽ എത്രത്തോളം ഉണ്ടാകും എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രവചനം ഈ മാസം അവസാന വാരത്തോടെ പുറത്തുവരും. നിലവിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നില്ലെന്നും
മകന്‍റെ വിവാഹത്തിന് മോദിയെയും രാഹുൽ ഗാന്ധിയെയും ക്ഷണിച്ച് സച്ചിൻ ടെൻഡുൽക്കർ
ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ തന്‍റെ മകന്‍റെ വിവാഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രസിഡന്‍റ് ദ്രൗപതി മുർമു എന്നിവരെ ക്ഷണിച്ചു. ഇക്കാര്യം താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹം ക്ഷണിക്കാനായി സച്ചിനെത്തിയത് കുടുംബസമേതമാണ്. മാർച്ച് 3 നാണ് സച്ചിന്‍റെ മകൻ അർജുന്‍റെയും ഭാവിവധുവായ സാനിയയുടെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മാർച്ച് 5 നാണ് വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നിരുന്നു.