വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിക്കുന്ന “ആർദ്രം 2026 – സേവനത്തിന്റെയും സംസ്കാരത്തിന്റെയും മികവിന്റെയും ആഗോള സംഗമം” ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വച്ചാണ് മഹാസംഗമം അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളെയും സാമൂഹിക-രാഷ്ട്രീയ പ്രമുഖരെയും ഒരുമിപ്പിക്കുന്ന മഹാസംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ . എ. എൻ. ഷംസീർ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഈ പദ്ധതിയിലൂടെ 100 അർഹരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ₹1,00,000 (ഒരു ലക്ഷം രൂപ) വീതം ധനസഹായം നൽകുന്നു. ശ്രീ ജി.ആർ. അനിൽ (സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി), വി.വി. രാജേഷ് (തിരുവനന്തപുരം മേയർ) ജെ. ചിഞ്ചു റാണി (മൃഗസംരക്ഷണ-ഡയറി വികസന മന്ത്രി), എന്നിവരടങ്ങുന്ന പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.