‘ആശകൾ ആയിരം’ വിജയകരമായ രണ്ടാം വാരത്തിലേക്ക്; കളക്ഷൻ 10 കോടി
വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ജയറാമും കാളിദാസ് ജയറാമും ഒരുമിച്ച ‘ആശകൾ ആയിരം’ വിജയകരമായ രണ്ടാം വാരത്തിലേക്ക്. ലോകവ്യാപകമായി 10 കോടി ഗ്രോസ് കലക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. ജയറാം – കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ആശ ശരത്തിൻ്റെയും ഷറഫുദ്ദീൻ്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷക മനസിനെ കീഴടക്കുന്നു. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം
തിരുവനന്തപുരത്ത് സ്‌പാ കോർപ്പറേഷൻ അടപ്പിച്ച സംഭവം; ബിജെപി നേതാവിനോട് വിശദീകരണം തേടി
തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിപ്പിച്ച സ്‌പാ കോർപ്പറേഷൻ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. തിരുവല്ലയിൽ സ്‌പായിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന നാടിനെ നടുക്കിയ സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള സ്‌പാകളിൽ കർശന പരിശോധനകൾ ആരംഭിച്ചതും അനധികൃതമായി പ്രവർത്തിപ്പിച്ച സ്‌പാ അടപ്പിച്ചതും. സ്‌പായുടെ ലൈസൻസ് ബിജെപി നേതാവിന്‍റെ പിതാവിന്‍റെ പേരിലെന്ന വിവരത്തെതുടർന്ന് സൈബർ ഇടങ്ങളിൽ പാർട്ടിയുടെ പേര് ഉൾപ്പെടുത്തി വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നേതൃത്വം
‘ഇതും ഉദ്ധരിക്കാം, നാളേക്കുള്ള വഴിയായല്ലോ’, ജൽപനങ്ങൾക്ക് പ്രതികരിച്ച് സമയം കളയാനില്ല: കെ. സച്ചിദാനന്ദൻ
സാമൂഹിക മാധ്യമത്തിൽ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തൽ പോലും വാർത്തയാണെന്നും പൊതു തത്വത്തെപ്പോലും പാർട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ജൽപനങ്ങൾക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും ഈ വിഷയത്തിൽ ഇനി പ്രതികരണമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഇട്ട പോസ്റ്റിൽ വരുത്തിയ തിരുത്ത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സച്ചിദാനന്ദൻ വീണ്ടും കുറിപ്പുമായി എത്തിയത്. -ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണമായി. ചിലത്
സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് എസ്ഐടി
കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. റോയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവില്ല. മരണപ്പെട്ട ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നും അന്വേഷണ സംഘം പറയുന്നു. മറ്റെന്തോ പ്രശ്‌നമാണ് റോയിയെ അലട്ടിയതെന്നാണ് എസ്ഐടിയുടെ നിഗമനം. പരിശോധനയുടെ പേരിൽ സി ജെ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്ന് നേരത്തെ
രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിലും ജാമ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പാകെ ഹാജരാകണം, മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ചോദ്യം ചെയ്യപ്പെടണം, ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണമെന്നും ഉപാധിയിൽ പറയുന്നു. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു.
സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അങ്ങനെയൊരു കൊറിയൻ സുഹൃത്തില്ല
കൊച്ചിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് റിപ്പോർട്ട്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്‍റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകൾ ഇല്ലെന്നും അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും പെൺകുട്ടിയുടെ അദ്ധ്യാപകൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ യുവാവിൻ്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ്
ബംഗ്ലാദേശ് വിധിയെഴുതുന്നു; ഫലം നാളെ
ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്കുള്ളതിനാൽ ജമാഅത്തെ ഇസ്ലാമിയും ബി.എൻ.പിയും തമ്മിലാണ് പ്രധാന മത്സരം. 300 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 12 കോടി 70 ലക്ഷം പൗരന്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. പോളിങ് പൂർത്തിയാവുന്ന ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 300 പാർലമെൻ്റ് മണ്ഡലങ്ങളിലായി 42,761 പോളിങ് കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
കേരള സമാജം കര്‍ണാടകയുടെ വനിതാദിനാഘോഷം മാര്‍ച്ച് 8ന്
കേരള സമാജം (R), കര്‍ണാടകയുടെ വനിതാദിനാഘോഷം മാര്‍ച്ച് 8-ാം തീയതി ബാബാ നഗര്‍, യെലഹങ്കയിലെ റോയല്‍ ഇന്‍ പാര്‍ട്ടി ഹാളില്‍ പരിപാടികളോടെ നടക്കും. സിനിമാനടി മൈഥിലി റോയിയും പ്രശസ്ത നര്‍ത്തകിയും ഗുഡ് ഷെഫേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിൻ്റെ പ്രിന്‍സിപ്പലുമായ ഡോ. ഹെലന്‍ ടോമും വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ ഡോ. നിത്യ മനയത്ത് (ബാപ്റ്റിസ്റ്റ് ആശുപത്രി), ഫെഡറല്‍ ബാങ്ക് മാനേജര്‍ നിഷ വാരിയര്‍, കേരള സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, വൈസ് പ്രസിഡണ്ട്
ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനു പൊലീസിൽ പരാതി; സംഭവം ആർടി നഗറിൽ
ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ, ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പൊലീസിൽ പരാതി നൽകി. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 2020 മുതൽ താൻ പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. വിഷയത്തിൽ വനിതാ കമ്മീഷൻ അടിയന്തരമായി ഇടപെട്ടിട്ടുണ്ട് ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. പലവട്ടം ഇയാളെ താക്കീത് ചെയ്തെങ്കിലും ശല്യം തുടരുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ രണ്ടും മൂന്നും കേസുകളിൽ ജാമ്യം ലഭിച്ച രാഹുലിന് ആദ്യ കേസിലെ വിധി നിർണായകമാണ്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി